നെ​ല്ല് സം​ഭ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല; ഭീ​ഷ​ണി​യാ​യി മ​ഴ​യും; വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ

അ​മ്പ​ല​പ്പു​ഴ: അ​ധ്വാ​നി​ച്ച് കൊ​യ്തെ​ടു​ത്ത ഒ​രു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ നെ​ല്ല് ഇ​പ്പോ​ഴും മ​ഴ​പ്പേ​ടി​യി​ൽ റോ​ഡ​രി​കി​ലും പാ​ട​വ​ര​മ്പ​ത്തു​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

ര​ണ്ട‌ാ​ഴ്ച​യ്ക്ക​പ്പു​റം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. കൊ​യ്ത്ത് ക​ഴി​ഞ്ഞ് ആ​ഴ്ച​യൊ​ന്ന് പി​ന്നി​ട്ടി​ട്ടും സം​ഭ​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പോ​ളിം​ഗ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഴ​ക്ക് 92 ഏ​ക്ക​റു​ള്ള പാ​ര്യ​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ത്ത് 65 ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഏ​ക്ക​റി​ന് 35,000 രൂ​പ​യോ​ളം ചെ​ല​വി​ട്ട് ഒ​രാ​ഴ്ച മു​ൻ​പാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​തു​വ​രെ നെ​ല്ല് നോ​ക്കാ​ൻപോ​ലും മി​ല്ലു​കാ​ർ എ​ത്തി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. 1,350 ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് മ​ഴ​പ്പേ​ടി​യി​ൽ വെ​റു​തെ കി​ട​ക്കു​ന്ന​ത്.

ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ​യി​ൽ നെ​ല്ലി​ന് ഈ​ർ​പ്പ​മു​ണ്ടാ​കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കൂ​ടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള മി​ല്ലു​ട​മ​ക​ളു​ടെ ത​ന്ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല​യി​ട​ത്തും സം​ഭ​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​യി​ട്ടും ത​ങ്ങ​ളു​ടെ ദു​രി​തം കാ​ണാ​നോ പ​രി​ഹ​രി​ക്കാ​നോ ഒ​രു സ്ഥാ​നാ​ർ​ഥി പോ​ലും എ​ത്തി​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment