ത​ക​ർ​ത്താ​ടി ഡി​കെ എ​ന്ന കി​ല്ലാ​ടി

ഡി​കെ ശ​രി​ക്കും ഒ​രു കി​ല്ലാ​ടി​യാ​ണ്… അ​ല്ലെ​ങ്കി​ൽ 287/3 എ​ന്ന സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്കോ​ർ ക​ണ്ട് പേ​ടി​ക്കേ​ണ്ട​ത​ല്ലേ…? അ​തെ, സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി റ​ണ്‍​മ​ല ക​യ​റാ​ൻ ഒ​റ്റ​യ്ക്ക് മ​നഃ​സാ​ന്നി​ധ്യം കാ​ണി​ച്ച​വ​നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ ഡി​കെ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ദി​നേ​ശ് കാ​ർ​ത്തി​ക്.

35 പ​ന്തി​ൽ ഏ​ഴ് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കാ​ർ​ത്തി​കി​ന്‍റെ ഇ​ന്നിം​ഗ്സ്. ഡി​കെ​യു​ടെ ആ ​ഇ​ന്നിം​ഗ്സി​ലൂ​ടെ ആ​ർ​സി​ബി​യു​ടെ തോ​ൽ​വി​ഭാ​രം 25 റ​ണ്‍​സ് മാ​ത്ര​മാ​യി ചു​രു​ങ്ങി എ​ന്ന​തും ശ്ര​ദ്ധേ​യം. മാ​ത്ര​മ​ല്ല, 17-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ലെ ത​ന്‍റെ ഇ​ന്നിം​ഗ്സു​ക​ളി​ലൂ​ടെ 2024 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് അ​വ​കാ​ശ​വാ​ദ​വും ദി​നേ​ഷ് കാ​ർ​ത്തി​ക് ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു.

ക​മ​ന്‍റേ​റ്റ​റി​ന്‍റെ 108 മീ​റ്റ​ർ സി​ക്സ്!

സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ദി​നേ​ശ് കാ​ർ​ത്തി​കി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പാ​ഞ്ഞ ഒ​രു സി​ക്സ് ചെ​ന്നു വീ​ണ​ത് 108 മീ​റ്റ​ർ അ​ക​ലെ… 2024 സീ​സ​ണ്‍ ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും വ​ലി​യ സി​ക്സ് ആ​യി​രു​ന്നു അ​ത്. ഇം​ഗ്ലീ​ഷ് മു​ൻ താ​രം കെ​വി​ൻ പീ​റ്റേ​ഴ്സ​ണ്‍ കാ​ർ​ത്തി​കി​ന്‍റെ ഇ​ന്നിം​ഗ്സി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് ഇ​താ​ണ്:

“ഒ​രു ക​മ​ന്‍റേ​റ്റ​ർ ഇ​ത്ര മ​നോ​ഹ​ര​മാ​യി ബാ​റ്റ് ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല’. ഇം​ഗ്ല​ണ്ട് x ഇ​ന്ത്യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ കാ​ർ​ത്തി​ക് ക​മ​ന്‍റേ​റ്റ​റി​ന്‍റെ റോ​ളി​ൽ എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment