ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഇനി പത്ത് സുന്ദര രാത്രികൾ; 102 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് സ​മാ​പി​ക്കും

ചെന്നൈ: ആ​ദ്യ​ഘ​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ത​മി​ഴ്നാ​ട് അ​ട​ക്കം 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 1625 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം. 39 സീ​റ്റു​ക​ളി​ൽ ആ​കെ 950 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മാ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കും. 

 
നി​ല​വി​ലെ എം​പി​യും മു​ൻ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി.​വൈ​ദ്യ​ലിം​ഗ​മാ​ണ് ഇ​ന്ത്യാ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. പു​തു​ച്ചേ​രി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ എ.​ന​മ​ശി​വാ​യ​മാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

26 സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ഈ ​ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും മാ​ഹി​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment