മാറ്റുരയ്ക്കാൻ ഐ​​പി​​എ​​ല്‍ ക്ലാ​​സി​​ക്കോ

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ എ​ല്‍ ക്ലാ​സി​ക്കോ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് x മും​ബൈ ഇ​ന്ത്യ​ന്‍​സ് പോ​രാ​ട്ടം ഇ​ന്ന്. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് എ​ല്‍ ക്ലാ​സി​ക്കോ.

ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ (അ​ഞ്ച്) ചാ​മ്പ്യ​ന്മാ​രാ​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് പ​ങ്കി​ടു​ന്ന ടീ​മു​ക​ളാ​ണ് ചെ​ന്നൈ​യും മും​ബൈ​യും. എ​ന്നാ​ല്‍, 2023നു​ശേ​ഷം ചെ​ന്നൈ​യ്ക്കും 2020നു​ശേ​ഷം മും​ബൈ​ക്കും കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ഈ ​സീ​സ​ണി​ല്‍ എ​വേ മൈ​താ​ന​ത്ത് ഒ​രു ജ​യം പോ​ലും നേ​ടാ​ന്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. 2026 സീ​സ​ണി​ല്‍ മും​ബൈ​യും ചെ​ന്നൈ​യും ഫോ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. ആ​റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​രു​ടീ​മി​നും ര​ണ്ട് ജ​യം വീ​ത​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. മും​ബൈ​യു​ടെ മു​ന്‍​ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും ചെ​ന്നൈ​യു​ടെ മു​ന്‍ ക്യാ​പ്റ്റ​ന്‍ എം.​എ​സ്. ധോ​ണി​യും ക​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തി​നും ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്നു.

Related posts

Leave a Comment