രണ്ട് ദിവസം ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ; കേ​ര​ള തീ​ര​ത്ത് നാ​ളെ രാ​ത്രിവ​രെ ക​ട​ലാ​ക്ര​മ​ണത്തിനും സാ​ധ്യ​ത


തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. നാ​ലു​ജി​ല്ല​ക​ളി​ല്‍ നേ​രി​യ മ​ഴ പെ​യ്‌​തേ​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. കൂ​ടാ​തെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ടി​മി​ന്ന​ലി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. അ​തേ​സ​മ​യം കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​ന് ത​ട​സ​മി​ല്ല.

അ​തേ​സ​മ​യം കേ​ര​ള തീ​ര​ത്ത് നാ​ളെ രാ​ത്രി 11.30 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

0.5 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ​യാ​ണ് തി​ര​മാ​ല ഉ​യ​രു​ക​യെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment