ഹ​മാ​സ് ബ​ന്ദി​യാ​ക്കി​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

ഗാ​സ സി​റ്റി: ഗാ​സ​യി​ലെ അ​ൽ ഷി​ഫ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്ന് ഹ​മാ​സ് ബ​ന്ദി​യാ​ക്കി​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം.

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഗാ​സ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള കി​ബ്സി​ലെ​വീ​ട്ടി​ൽ​നി​ന്ന് ഹ​മാ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ യെ​ഹൂ​ദി​ത് വെ​യ്‌​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​സ്ര​യേ​ൽ സൈ​ന്യം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ഇ​സ്ര​യേ​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി.

അ​തേ​സ​മ​യം, ഹ​മാ​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യ ഇ​സ്മ​യി​ൽ ഹ​നി​യ​യു​ടെ ഗാ​സ​യി​ലെ വ​സ​തി​യി​ൽ ഇ​സ്രേ​ലി വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി.

കൂ​ടി​യാ​ലോ​ച​നാ കേ​ന്ദ്ര​മാ​യി​ട്ടാ​ണു വ​സ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് ഇ​സ്രേ​ലി സേ​ന പ​റ​ഞ്ഞു. ഹ​നി​യ ഏ​ഴു വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment