ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഇ​ന്ത്യ​യ്ക്കു ജ​യം

കു​വൈ​ത്ത് സി​റ്റി: ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ മേ​ഖ​ല യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ എ​തി​രാ​ളി​ക​ളാ​യ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 75ാം മി​നി​റ്റി​ൽ മ​ൻ​വീ​ർ സിം​ഗ് ‌ഇ​ന്ത്യ​ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി.

ഇ​ട​ത് വി​ങ്ങി​ലൂ​ടെ ചീ​റ്റ​യെ​പോ​ലെ കു​തി​ച്ച ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ ബോ​ക്സി​ന​ക​ത്തേ​ക്ക് ന​ൽ​കി​യ കി​ടി​ല​ൻ ക്രോ​സ് കു​വൈ​ത്ത് പ്ര​തി​രോ​ധ നി​ര​യെ മ​റി​ക​ട​ന്ന് മ​ൻ​വീ​ർ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

94-ാം മി​നി​റ്റി​ൽ കു​വൈ​ത്ത് താ​രം അ​ൽ ഹ​ർ​ബി, ചാ​ങ്തെ​യെ ഫൗ​ൾ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​വു​ക​യും ചെ​യ്തു. സു​നി​ൽ ഛേത്രി, ​സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ്, സ​ന്ദേ​ശ് ജി​ങ്ക​ൻ, കെ.​പി. രാ​ഹു​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം ക​ളി​ക്കാ​നി​റ​ങ്ങി​യി​രു​ന്നു.

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ‘എ’​യി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും കൂ​ടാ​തെ ഖ​ത്ത​റും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​ണ് മ​റ്റു ര​ണ്ടു രാ​ജ്യ​ങ്ങ​ൾ. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ 2027ൽ ​സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. ഏ​ഷ്യാ​ക​പ്പി​ലെ ഒ​ന്നും ര​ണ്ടും സ​ഥാ​ന​ക്കാ​ർ 2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ലും പ്ര​വേ​ശി​ക്കും. 21ന് ​ഖ​ത്ത​റു​മാ​യാ​ണ് ഇ​ന്ത്യ​ക്ക് അ​ടു​ത്ത മ​ത്സ​രം.

Related posts

Leave a Comment