ദോഹ: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സിമ്രാൻപ്രീത് കൗർ ബ്രാർ സ്വർണം നേടി. പുരുഷന്മാരുടെ 50 മീറ്റർ 3 പൊസിഷനിൽ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് തോമർ വെള്ളി മെഡൽ നേടി.
സ്വർണ നേട്ടത്തോടെ ദക്ഷിണ കൊറിയൻ താരം യാങ് ജിന്നിന്റെ ജൂണിയർ ലോക റിക്കാർഡിനൊപ്പം സിമ്രാൻപ്രീത് എത്തി. 2024ൽ 41 പോയിന്റ് നേടിയിരുന്നു ഈ ദക്ഷിണ കൊറിയൻ താരം.
അതേസമയം പുരുഷ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് 413.3 സ്കോർ നേടിയാണ് വെള്ളി മെഡല്‍ നേടിയത്. ലോക റിക്കാർഡോടെ 414.2 സ്കോറുമായി ചെക്കിന്റെ ജിരി പ്രിവ്രാറ്റ്സ്ക്കി സ്വർണം നേടി. ചൈനയുടെ ലിയു യുകുൻ 388.9 സ്കോറുമായി വെങ്കലം നേടി.
