സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍  വെ​സ്പാ​ന്‍​ഡ മ​റ​യൂ​രി​ല്‍; 2017ൽ ആരംഭിച്ച യാത്രയിൽ ഇതുരെ പിന്നിട്ടത് 100 രാജ്യങ്ങൾ


മ​റ​യൂ​ര്‍: ലോ​കം ചു​റ്റി​സ​ഞ്ച​രി​ക്കു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍ മ​റ​യൂ​രി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ത​ന്‍റെ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റ​ലി​യി​ലെ മി​ലാ​ന്‍ സ്വ​ദേ​ശി​യാ​യ ഇ​ലാ​രി​യോ വെ​സ്പാ​ന്‍​ഡ (33) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​റ​യൂ​രി​ലെ​ത്തി​യ​ത്.

2017ല്‍ ​ജ​നു​വ​രി​യി​ലാ​ണ് ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, നോ​ര്‍​വെ, സ്വീ​ഡ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളും നാ​ല്‍​പ​തോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളും ബം​ഗ്ലാ​ദേ​ശും പാ​ക്കി​സ്ഥാ​നും സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്. 1968 മോ​ഡ​ല്‍ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ഇ​തു​വ​രെ നൂ​റു രാ​ജ്യ​ങ്ങ​ളി​ലാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചെ​ന്നു വെ​സ്പാ​ന്‍​ഡ പ​റ​ഞ്ഞു.

മ​റ​യൂ​രി​ലെ​ത്തി​യ വെ​സ്പാ​ന്‍​ഡ മ​റ​യൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ​ത്തി വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​നു​വ​ല്‍ കൈ​ത​ക്കു​ഴി​യു​ടെ അ​തി​ഥി​സ​ൽ​ക്കാ​ര​ത്തി​നു​ശേ​ഷം കാ​ന്ത​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​വി​ക്ട​ര്‍ ജോ​ര്‍​ജ​റ്റ് മേ​ജ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മി​ലാ​നി​ലെ ത​ന്‍റെ ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്നു കി​ട്ടു​ന്ന വ​രു​മാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ലോ​ക​സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി നേ​പ്പാ​ള്‍, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യാ​ത്ര തു​ട​ര്‍​ന്ന് പ​ത്തു വ​ര്‍​ഷം കൊ​ണ്ട് ലോ​ക​ത്തെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വി​ടു​ത്തെ ത​ന​താ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ച്ച് രുചി ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ന്നു​ചെ​ല്ലു​മ്പോ​ള്‍ ആ ​രാ​ജ്യ​ത്തി​ന്‍റെ പേ​ര് ത​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ വ​ശ​ത്തു കു​റി​ച്ചു​വ​യ്ക്കും. സ്കൂ​ട്ടറാ​ണ് ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ത​ന്‍റെ കു​ടും​ബ​വും ഭാ​ര്യ​യും കാ​മു​കി​യു​മെ​ല്ലാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment