വൈ​റ​സ് എ​ന്നും ഇ​വി​ടെ കാ​ണും; പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചാ​ല്‍ മാ​ത്രം ര​ക്ഷ…! മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കൊ​റോ​ണ വൈ​റ​സ് എ​ന്നും കാ​ണു​മെ​ന്നും പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചു ജീ​വി​തം മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​ന​ശി​ച്ചു പോ​കു​മെ​ന്നും മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്.

ആ​കാ​ശ​ത്തും ക​ട​ലി​ലും അ​പ​ക​ട​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ നാം ​പ​ഠി​ച്ചു. അ​തു​പോ​ലെ വൈ​റ​സ്സു​ള്ള ഒ​രു ലോ​ക​ത്തു ജീ​വി​ക്കാ​ൻ നാം ​പ​ഠി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ആ​റാ​റു മാ​സം കൂ​ടു​മ്പോ​ൾ ര​ണ്ടു മാ​സം വീ​തം ലോ​ക്ക് ഡൌ​ൺ അ​നു​ഭ​വി​ച്ചും വ​ള​രെ​പ്പേ​രെ കോ​വി​ഡി​ന് കു​രു​തി കൊ​ടു​ത്തും ന​മു​ക്ക് എ​ന്നും ജീ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

ലോ​ക്ക് ഡൌ​ൺ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ല : അ​ത്, “എ​ന്തു നാം ​ചെ​യ്യ​രു​ത്‌”​എ​ന്ന് നാം ​അ​റി​ഞ്ഞ​തി​നു ശേ​ഷ​വും, നാം ​കാ​ണി​ച്ച പൊ​തു​വാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വി​നു​ള്ള പ്രാ​യ​ശ്ചി​ത്തം മാ​ത്രം എ​ന്ന് ക​രു​തി​യാ​ൽ മ​തി.

വൈ​റ​സ് ഇ​വി​ടെ എ​ന്നും കാ​ണും. അ​ത് ന​മു​ക്ക് ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​തി​ന്റെ വ്യാ​പ​ന​ത്തോ​ത് വ​ള​രെ കു​റ​യ്ക്കു​ന്ന പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചു ജീ​വി​തം മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ഒ​ന്നു​കി​ൽ കോ​വി​ഡ് മൂ​ല​മോ അ​ല്ലെ​ങ്കി​ൽ വീ​ണ്ടും​വീ​ണ്ടും ഏ​ർ​പെ​ടു​ത്തേ​ണ്ടി​വ​രു​ന്ന ലോ​ക്ക് ഡൗ​ണു​ക​ൾ മൂ​ല​മോ നാം ​ന​ശി​ച്ചു​പോ​കും..

ആ​കാ​ശ​ത്തും ക​ട​ലി​ലും അ​പ​ക​ട​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ നാം ​പ​ഠി​ച്ചു. അ​തു​പോ​ലെ വൈ​റ​സ്സു​ള്ള ഒ​രു ലോ​ക​ത്തു ജീ​വി​ക്കാ​ൻ നാം ​പ​ഠി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ആ​റാ​റു മാ​സം കൂ​ടു​മ്പോ​ൾ ര​ണ്ടു മാ​സം വീ​തം ലോ​ക്ക് ഡൌ​ൺ അ​നു​ഭ​വി​ച്ചും വ​ള​രെ​പ്പേ​രെ കോ​വി​ഡി​ന് കു​രു​തി കൊ​ടു​ത്തും ന​മു​ക്ക് എ​ന്നും ജീ​വി​ക്കേ​ണ്ടി​വ​രും.

പേ​ടി​ച്ച​ട​ച്ചു​പൂ​ട്ട​ല​ല്ല കോ​വി​ഡി​ന്നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം. ആ​ദ്യം അ​ത​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന്‌ self-lockdown ൽ ​മാ​ത്ര​മേ ന​മു​ക്ക് ര​ക്ഷ​യു​ള്ളൂ.

അ​വ​ന​വ​ന്റെ വാ​യും മൂ​ക്കും അ​ട​ച്ചു​പൂ​ട്ടു​ക, ആ​റ​ടി അ​ക​ലം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ആ​റ​ടി മ​ണ്ണി​ന്റെ അ​വ​കാ​ശി​ക​ളെ​ന്നു ക​രു​തി അ​ക​ലം പാ​ലി​ക്കു​ക, വീ​ടു​ക​ളി​ലും അ​ല്ലാ​തെ​യും അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ കൂ​ട്ടം കൂ​ടാ​തി​രി​ക്കു​ക,

ഭ​ക്ഷ​ണം ഒ​റ്റ​ക്കി​രു​ന്നു ക​ഴി​ക്കു​ക, വി​നോ​ദ​ത്തി​നും സ​ന്ദ​ർ​ശ​ന​ത്തി​നും ഒ​ത്തു​ചേ​ര​ലി​നും വേ​ണ്ടി​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, അ​വ​ന​വ​ന്റെ ജോ​ലി വൈ​റ​സ് വ്യാ​പ​ന അ​പ​ക​ട ര​ഹി​ത​മാ​യി ചെ​യ്യു​വാ​ൻ പ​രി​ശീ​ലി​ക്കു​ക.. ഇ​തൊ​ക്കെ​യാ​ണ് നാം ​ചെ​യ്യേ​ണ്ട​ത്.

ഇ​തൊ​ക്കെ പ​ഠി​ക്കാ​ൻ ന​മു​ക്ക് വൈ​റ​സ് ഒ​രു കൊ​ല്ലം സ​മ​യം ത​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും പോ​ലീ​സ് ഇ​ട​പെ​ട​ൽ കൂ​ടാ​തെ പ​ഠി​ക്കാ​നും ന​ട​പ്പാ​ക്കാ​നും, ഒ​രു സ​മൂ​ഹം എ​ന്ന നി​ല​യി​ൽ, നാം ​മ​റ​ന്നു.

ആ ​മ​റ​വി​യ്ക്കു ക​ന​ത്ത വി​ല.. ഒ​ന്നു​കി​ൽ ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യ​മാ​യി, അ​ല്ലെ​ങ്കി​ൽ ലോ​ക്ക് ഡൌ​ൺ സൃ​ഷ്ടി​ക്കു​ന്ന അ​തി ഭീ​മ ന​ഷ്ട​മാ​യി.. നാം ​ന​ൽ​കേ​ണ്ടി വ​രും..

ഒ​ര​ബ​ദ്ധം മാ​നു​ഷി​കം, സാ​ധാ​ര​ണം. ഒ​ര​നു​ഭ​വം കൊ​ണ്ടു പ​ഠി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ൾ മി​ടു​ക്ക​ർ. അ​തു​കൊ​ണ്ടു പ​ഠി​ക്കാ​ത്ത​വ​ർ അ​ഹ​ങ്കാ​രി​ക​ൾ :

എ​ന്നാ​ൽ, ര​ണ്ട് അ​നു​ഭ​വ​ങ്ങ​ൾ​കൊ ണ്ടും ​പ​ഠി​ക്കാ​ത്ത​വ​ർ..​അ​വ​ർ മി​ടു​ക്ക​രു​ടെ അ​ടി​മ​ക​ളാ​കും.​അ​താ​ണ് ച​രി​ത്രം!

അ​തു​കൊ​ണ്ടു ലോ​ക് ഡൌ​ൺ നീ​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും വൈ​റ​സ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ലോ​ക​ത്തു വൈ​റ​സ്സി​നെ​തി​രെ self lockdown രീ​തി​യി​ൽ ജീ​വി​ക്കാ​ൻ ത​യ്യാ​റാ​കു​ക.

അ​തി​നു വാ​ക്സി​ൻ ന​മ്മ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്താ​ൽ ഉ​ത്ത​മം. ഓ​ർ​ക്കു​ക, ഇ​തു Last Bus. അ​വ​സാ​ന​ത്തെ ചാ​ൻ​സ്!

Related posts

Leave a Comment