കേൾക്കാൻ കൊതിക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നു; രാ​ജ്യ​ത്ത് ഇ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​ർ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ രോ​ഗി​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,43,144 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,40,46,809 ആ​യി. അ​തേ​സ​മ​യം, 3,44,776 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
4,000 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,62,317 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തു​വ​രെ 2,00,79,599 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 37,04,893 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​തു​വ​രെ 17,92,98,584 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment