പ്രായം നാൽപതിൽ, ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ആ​ന്‍​ഡേ​ഴ്സ​ൺ

ദുബാ​യി: ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട് സ്റ്റാ​ർ പേ​സ​ര്‍ ജെ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ൺ. ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ പാ​റ്റ് ക​മി​ന്‍​സി​നെ മ​റി​ക​ട​ന്നാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്.

20 വ​ര്‍​ഷം നീ​ണ്ട ക​രി​യ​റി​ല്‍ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍ ഒ​ന്നാം റാ​ങ്കിം​ഗി​ലെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് 40കാരനായ താ​ര​ത്തി​ന് തു​ണ​യാ​യ​ത്. മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് പേ​സ​ർ ഏ​ഴ് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷം ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്ന ക​മി​ന്‍​സ് മു​ന്നാം സ്ഥാ​ന​ത്തേ​യ്ക്കാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ താ​രം ര​വി​ച​ന്ദ്ര​ൻ അ​ശ്വിനാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഓ​സീ​സി​നെ​തി​രാ​യ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യ ഇന്ത്യയുടെ ര​വീ​ന്ദ്ര ജ​ഡേ​ജ ആ​റ് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഒ​ൻ​പ​താ​മ​ത് എ​ത്തി.

Related posts

Leave a Comment