വീണ്ടും നെയ്മർ: ബാഴ്സയ്ക്കു ജയം

വാ​ഷിംഗ്ട​ണ്‍: ബാ​ഴ്സ​ലോ​ണ വി​ട്ട് പാ​രി സാ​ൻ ഷ​ർ​മെ​യ്നി​ൽ ചേ​ക്കേ​റു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഗോ​ളി​ലൂ​ടെ മ​റു​പ​ടി​യു​മാ​യി ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​ര്‍. സ്പാ​നി​ഷ് ലീ​ഗ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​സ് ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ​തി​രേ​യാ​ണ് നെ​യ്മ​ര്‍ ഗോ​ള്‍ നേ​ടി​യ​ത്. നെ​യ്മ​റി​ന്‍റെ ഒ​റ്റ ഗോ​ളി​ല്‍ ബാ​ഴ്സ​ലോ​ണ വി​ജ​യി​ച്ചു.

വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ് എ​ക്സ് ഫീ​ല്‍ഡി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ എം​എ​സ്എ​ൻ ത്രയം ​ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണം ന​യി​ച്ചു. 31-ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ വി​ജ​യ​ഗോ​ള്‍ പി​റ​ന്ന​ത്. യു​ണൈ​റ്റ​ഡ് റൈ​റ്റ് ബാ​ക് അ​ന്‍റോ​ണി​യോ വ​ല​ന്‍സി​യ​യ്ക്കു പ​റ്റി​യ അ​ബ​ദ്ധം മു​ത​ലാ​ക്കി നെ​യ്മ​ര്‍ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു.

Related posts