ഒ​രു സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നും അ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റി​ക്കാ​നാ​യി​ല്ല! ജാ​ന​കി​യും ന​വീ​നും വീ​ണ്ടും ആ​ടി​ത്തി​മ​ർ​ത്തു, എ​ല്ലാ വി​മ​ർ​ശ​ക​രു​ടെ​യും വാ​യ​ട​പ്പി​ച്ചു​കൊ​ണ്ട്…

തൃ​ശൂ​ർ: ഒ​രു സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നും അ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റി​ക്കാ​നാ​യി​ല്ല. ഒ​രു മ​ത​വി​ദ്വേ​ഷ പ്ര​ച​ാര​ണ​ത്തി​നും അ​വ​രു​ടെ നൃ​ത്ത​ബോ​ധ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​മാ​യി​ല്ല.

ഇ​നി​യും ഒരു​മി​ച്ച് ഡാ​ൻ​സ് ചെയ്യുമെന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ന​കി​യും ന​വീ​നും വീ​ണ്ടും ആ​ടി​ത്തി​മ​ർ​ത്തു, എ​ല്ലാ വി​മ​ർ​ശ​ക​രു​ടെ​യും വാ​യ​ട​പ്പി​ച്ചു​കൊ​ണ്ട്.

ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലെ ഡാ​ൻ​സി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എംബിബിഎ​സ് വി​ദ്യാ​ർ​ഥിക​ളാ​യ ജാ​ന​കി ഓം​കു​മാ​റും ന​വീ​ൻ കെ. ​റ​സാ​ഖും ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ കി​ടു പെ​ർ​ഫോ​മെ​ൻ​സ് ന​ട​ത്തി​യ​ത് സ്വകാര്യ എഫ്എം ചാനലിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​റാം ത​ന്പു​രാ​നി​ലെ പാ​ട്ടി​ന്‍റെ റീ​മി​ക്സ് വേ​ർ​ഷ​ന് ചു​വ​ടു​വെ​ച്ച് ര​ണ്ടു​പേ​രും വീ​ണ്ടും കൈ​യ്യ​ടി നേ​ടു​ന്പോ​ൾ ഇ​വ​രു​ടെ ര​ണ്ടു ഡാ​ൻ​സ് പ്ര​ക​ട​ന​ങ്ങ​ളും കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് അ​നു​നി​മി​ഷം സോ​ഷ്യ​ൽ​മീ​ഡി​യ തെര​യു​ന്ന​ത്.

ടിവി ചാ​ന​ലി​ന് ന​ൽ​കി​യ ഇരുവരും അ​വ​രു​ടെ നി​ല​പാ​ടു​ക​ളും വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആക്രമണത്തെ വ​കവയ്ക്കു​ന്നി​ല്ലെ​ന്നും വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളു​മാ​യി എത്തി​യ​തെ​ന്നും ഭൂ​രി​പ​ക്ഷ​വും ത​ങ്ങ​ൾ​ക്കൊ​പ്പം ത​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

ഇ​നി​യും ഡാ​ൻ​സ് വീ​ഡി​യോ​ക​ൾ ചെ​യ്യു​ം. ഞ​ങ്ങ​ൾ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​കു​ന്നി​ല്ല. അ​ത് അ​തി​ന്‍റെ വ​ഴി​ക്ക് നീ​ങ്ങ​ട്ടെ.

പ​റ​യേ​ണ്ട​വ​രൊ​ക്കെ എ​ന്തെ​ങ്കി​ലും പ​റ​യ​ട്ടെ. ഞ​ങ്ങ​ൾ​ക്ക് അ​തി​ൽ പ്ര​ത്യേ​കി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ല. ഞ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

അ​ത് നെ​ഗ​റ്റീ​വാ​യി ചി​ത്രീ​ക​രി​ക്കാ​ൻ തോ​ന്നു​വ​ർ​ക്ക് അ​ങ്ങനെ ചെ​യ്യാം. അ​തൊ​ന്നും ഞ​ങ്ങ​ളെ ബാ​ധി​ക്കി​ല്ല – ന​വീ​നും ജാ​ന​കി​യും ഒ​രു​മി​ച്ചു പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് പ​ഠി​ക്കു​ന്ന​തും ക്ലാ​സി​ൽ പോ​കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം. ആ ​ഞ​ങ്ങ​ൾ ഒ​രു ഡാ​ൻ​സ് ചെയ്തു. എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്.

അ​തി​നെ അ​ങ്ങ​നെ കാ​ണ​ണ​മെ​ന്നും ന​വീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഐഎംഎ​യും കോ​ള​ജ് യൂ​ണി​യ​നു​മൊ​ക്കെ വി​ദ്വേ​ഷ പ്ര​ചാര​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment