ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ; സ​മാ​പ​നം നാ​ളെ വൈ​കു​ന്നേ​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ സ​മാ​പി​ക്കും.

കൊ​ല്ലം ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ശേ​ഷം കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, പ്ര​താ​പ വ​ർ​മ്മ ത​ന്പാ​ൻ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​ർ​ത്തി വ​രെ അ​നു​ഗ​മി​ച്ചു തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യ്ക്ക് നി​യ​ന്ത്ര​ണം കൈ​മാ​റി.

ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യ്ക്ക് പാ​രി​പ്പ​ള്ളി മു​ന്നു​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​മ​ഹാ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, എ​സ്.​കൃ​ഷ്ണ​കു​മാ​ർ, വർക്കല കഹാർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ക്ക​ല മൈ​താ​നം, ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര മൈ​താ​നി, ആ​റ്റി​ങ്ങ​ൽ മാ​മം ഗ്രൗ​ണ്ട്, വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, കാ​ട്ടാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​മ​ഹാ​യാ​ത്ര പ​ര്യ​ട​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ പ​ത്ത് മ​ണി​യ്ക്ക് കാ​ഞ്ഞി​രം​കു​ള​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര നെ​യ്യാ​റ്റി​ൻ​ക​ര,മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ്, എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ത​ന്പാ​നൂ​രി​ലെ​ത്തു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യെ സ്വീ​ക​രി​ച്ച് ഗാ​ന്ധി​പാ​ർ​ക്കി​ലേ​ക്ക് ആ​ന​യി​ക്കും.

നാളെ വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്കാ​ണ് ജ​ന​മ​ഹാ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

Related posts