ആഗോള തലത്തില്‍ നേടിയത് 600 കോടി; റെക്കോര്‍ഡുകള്‍ ഭേദിച്ച് ജവാന്‍

തീയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ അറ്റ്‌ലി കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ചിത്രം ജവാന്‍.

സെപ്തംബര്‍ 7നാണ് ജവാന്‍ തീയറ്ററിലെത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്.

ആദ്യം ദിവസം തന്നെ 75 കോടി നേടിയ ചിത്രം മൂന്നാം ദിനമായപ്പോഴേക്കും ഇന്ത്യയില്‍ മാത്രം 80 കോടിയാണ് സ്വന്തമാക്കിയത്.

ഒരാഴ്ച്ച പിന്നിടുമ്പോള്‍ 328 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ആദ്യ ആഴ്ച്ചയില്‍ ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഹിന്ദി സിനിമയെന്ന വിശേഷണവും ചിത്രത്തിനുണ്ട്.

ആഗോള തലത്തില്‍ 600 കോടിയാണ് ചിത്രം നേടിയത്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചെത്തിയ പത്താന്‍ സിനിമയുടെ റെക്കോര്‍ഡും ഭേദിച്ചാണ് ജവാന്റെ മുന്നേറ്റം.

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. തമിഴ്‌നാട്ടിലും തെലുങ്കിലും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്. നയന്‍ താര, വിജയ് സേതുപതി തുടങ്ങിയ നിരവധി ദക്ഷിണേന്ത്യന്‍ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുള്ളത്.

ഏഴാം ദിവസമായ ഇന്നലെ മാത്രം ഇന്ത്യയില്‍ 23 കോടി രൂപയാണ് ജവാന്‍ നേടിയതെന്ന് വ്യവസായ ട്രാക്കര്‍ സാക്‌നില്‍ക് അറിയിച്ചു.

 

Related posts

Leave a Comment