മ​ക​നെ​യും കു​ടും​ബ​ത്തെ​യും തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ പി​താ​വി​ന്‍റെ ശ്ര​മം; സം​ഭ​വ​ത്തി​നു​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച പി​താ​വ് ആ​ശു​പ​ത്രി​യി​ൽ


തൃ​ശൂ​ർ: മ​ണ്ണു​ത്തി ചി​റ​ക്കാ​ക്കോ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. മ​ക​ന്‍റെ കു​ടും​ബ​ത്തെ തീ ​കൊ​ളു​ത്തി​യ പി​താ​വ് ജോ​ൺ​സ​ൺ പി​ന്നീ​ട് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മ​ക​ൻ ജോ​ജി (40), മ​രു​മ​ക​ൾ ലി​ജി (34) ഇ​വ​രു​ടെ മ​ക​ൻ ടെ​ന്‍റു​ൽ​ക്ക​ർ (12) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സൂ​ച​ന.

ജോ​ൺ​സ​ൺ ഭാ​ര്യ​യെ ഒ​രു മു​റി​യി​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷ​മാ​ണ് മ​ക​ന്‍റെ കു​ടും​ബ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​വ​രാ​ണ് മ​ക​നെ​യും കു​ടും​ബ​ത്തെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ണ്ണു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment