ജയലളിതയുടെ ഹോസ്പിറ്റല്‍ ചെലവ് 80 കോടിയോ ? അപ്പോളോ ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

jaya-650അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹോസ്പിറ്റല്‍ ബില്‍ 80 കോടിയിലധികമായിരുന്നെന്ന് വിവരം. ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ നീണ്ട 73 ദിവസത്തെ വാസത്തിനു ശേഷമായിരുന്നു ജയയുടെ അന്ത്യം. സെപ്റ്റംബര്‍ 22നായിരുന്നു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയെ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ അപ്പോളോയിലെ മൂന്നാംനിലയിലെ 30 മുറികളും ഒഴിച്ചിട്ടിരുന്നു. ഈ മുപ്പത് മുറികള്‍ക്കെല്ലാം കൂടി ഒരു ദിവസത്തെ വാടക ഒരു കോടിയ്ക്കടുത്താണ്. അപ്പോളോയിലെ 39 ഡോക്ടര്‍മാരുടെ ചെലവ്, മരുന്നുകള്‍, ഇംഗ്ലണ്ടില്‍ നിന്നുവന്ന ഡോ.റിച്ചാര്‍ഡിന്റെയും സംഘത്തിന്റെയും വിമാനക്കൂലിയും മറ്റു ചെലവുകളും, സിംഗപ്പൂരില്‍ നിന്നു വന്ന ഫിസിയോതെറാപ്പിസ്റ്റിന്റെ ചെലവുകള്‍ എന്നിവയും ബില്‍ കുത്തനെ ഉയര്‍ത്തി.

ബുക്ക് ചെയ്ത 30 റൂമുകളില്‍ രണ്ടെണ്ണം സ്യൂട്ട് റൂമുകളായിരുന്നു. ഇതിന്റെ ദിവസവാടകയാവട്ടെ 52600 രൂപയായിരുന്നു. അവശേഷിച്ച 28 റൂമുകളില്‍ എട്ടെണ്ണം കോമണ്‍ വാര്‍ഡുകളായിരുന്നു.എണ്ണത്തില്‍ ഇതിന് 52600 രൂപയായിരുന്നു ദിവസവാടക. ഇവിടെയുള്ള ഓരോ ബെഡിനും 3500 മുതല്‍ 5200 വരെയാണ് ചെലവ്. 10 റൂമുകള്‍ പ്രൈവറ്റ് വാര്‍ഡുകളാണ് അതിന്റെ ദിവസവാടക 8800 രൂപയാണ്. ജയലളിതയെ ചികിത്സിക്കാനെത്തിയ എയിംസിലെ ഡോക്ടര്‍മാരുടെ ചെലവുകള്‍ വഹിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അല്ലായിരുന്നെങ്കില്‍ ചെലവിന്റെ കണക്ക് ഇനിയും ഉയരുമായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ അമ്മയുടെ ആരോഗ്യസംരക്ഷിക്കാനായി ഓരോ ദിവസവും ചെലവാക്കിയത് ഒരു കോടിയിലധികം രൂപയാണ്.

Related posts