പി​എ​സ് -2; ഇനി കഥയിലേക്ക്; ജ​യം ര​വി പിഎസ്-2 ​യാ​ത്ര​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കുന്നു…


സീ​മ മോ​ഹ​ന്‍​ലാ​ല്‍
കാ​ത്തി​രു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ൻ-2 (പി​എ​സ്-2) ഇ​ന്ന് തിയ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ക​യാ​ണ്. ആ​ദ്യ ഭാ​ഗ​ത്ത് ബാ​ക്കി​വ​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് മ​ണി​ര​ത്നം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്.

500 കോ​ടി രൂ​പ ക​ള​ക്ഷ​ന്‍ നേ​ടി​യ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ഒ​ന്നി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ല്‍ ഇ​ടം നേ​ടി​യ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യ അ​രു​ണ്‍​മൊ​ഴി വ​ര്‍​മ്മ​ന് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന ജി​ജ്ഞാ​സ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. പി​എ​സ് 2 ല്‍ ​അ​രു​ണ്‍​മൊ​ഴി വ​ര്‍​മ​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ്.

ഏ​തൊ​രു ന​ട​നും ചെ​യ്യാ​ന്‍ കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍. മു​തി​ര്‍​ന്ന ഫി​ലിം എ​ഡി​റ്റ​ര്‍ എ. ​മോ​ഹ​ന്‍റെ മ​ക​നാ​യ ര​വി എ​ന്ന ജ​യം ര​വി​യാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്.

അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ബാ​വ ബാ​വ​മ​രി​ദി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ര​വി ത​ന്‍റെ 20 വ​ര്‍​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ലെ മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ടാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലെ ഒ​ന്നാം ഭാ​ഗ​ത്തി​ലും ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യ ജ​യം ര​വി​യി​ലെ അ​ഭി​ന​യ​ത്തി​നു ശേ​ഷ​മാ​ണ് ര​വി, ജ​യം ര​വി എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ൻ ജീ​വ​ന്‍ പ​ക​ര്‍​ന്ന ത​മി​ഴി​ലെ മി​ന്നും​താ​ര​മാ​യ ജ​യം ര​വി കൊ​ച്ചി​യി​ലെ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലി​രു​ന്ന് ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു​ള്ള ആ ​യാ​ത്ര​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്നു. ആ ​ജൈ​ത്ര​യാ​ത്ര വാ​യി​ക്കാം…

Jayam Ravi aka Arulmozhi Varman looks intense in Mani Ratnam's Ponniyin  Selvan 2 new poster | PINKVILLA

പി​എ​സ്-2​നെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ
പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് മ​ണി​ര​ത്‌​നം സ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ പി​എ​സ് -2 ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. ഒ​ട്ടേ​റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കി ക​ഥ പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കു​ക​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

തു​ട​ക്കം മു​ത​ല്‍ ഒ​രു ക്ലൈ​മാ​ക്‌​സ് മൂ​ഡ് പ്രേ​ക്ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​കും. ഓ​രോ സീ​ക്വ​ന്‍​സും അ​ത്ര​യ​ധി​കം ര​സ​ക​ര​മാ​യി​രി​ക്കും. വൈ​കാ​രി​ക​വും അ​തി​ലു​പ​രി സം​ഘ​ര്‍​ഷാ​ത്മ​ക​വു​മാ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് പി​എ​സ് -2ന്‍റെ പ്ര​യാ​ണം.

ആ​ദ്യ ഭാ​ഗ​ത്തി​ല്‍ അ​രു​ള്‍​മൊ​ഴി വ​ര്‍​മ്മ​ന്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ച രീ​തി​യി​ലാ​ണ് കൊ​ണ്ടു​നി​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ പി​ല്‍​ക്കാ​ല​ത്ത് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​ണ് ചോ​ള​രാ​ജാ​വാ​കു​ന്ന​തെ​ന്ന് ക​ല്‍​ക്കി​യു​ടെ നോ​വ​ല്‍ വാ​യി​ച്ച​വ​ര്‍​ക്ക് ക​ഥ​യ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ട്രെ​യി​ല​റി​ല്‍ സ​സ്‌​പെ​ന്‍​സ് വ​യ്ക്കാ​തി​രു​ന്ന​ത്.

പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യു​ള്ളത​യാ​റെ​ടു​പ്പു​ക​ള്‍
ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് ആ​റു മാ​സം മു​ന്‍​പ് മു​ത​ല്‍ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യി ജീ​വി​ക്കാ​നാ​ണ് മ​ണി​ര​ത്‌​നം സ​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഒ​രു ദി​വ​സം​കൊ​ണ്ട് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ആ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ത​ന്നു.

വീ​ട്ടി​ല്‍ എ​ല്ലാ​വ​രോ​ടും ഇ​ട​പ​ഴ​കു​മ്പോ​ള്‍ അ​രു​ള്‍​മൊ​ഴി വ​ര്‍​മ്മ​നെ പോ​ലെ ബി​ഹേ​വ് ചെ​യ്ത് ശീ​ലി​ക്കാ​നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. അ​ത് ഈ ​സി​നി​മ​യ്ക്ക് മാ​ത്ര​മ​ല്ല എ​ന്‍റെ ക​രി​യ​റി​നു​ത​ന്നെ വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യു​ന്ന ഒ​രു ട്രെ​യി​നിം​ഗ് ആ​യി​രു​ന്നു.

താ​മ​സി​യാ​തെ ഞാ​ന്‍ രാ​ജ രാ​ജ ചോ​ള​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​നാ​യി കു​തി​ര സ​വാ​രി, വാ​ള്‍ പ​യ​റ്റ്, ക​ള​രി പ​യ​റ്റ് ഇ​തൊ​ക്കെ ചെ​യ്ത​ത് വ​ലി​യൊ​രു അ​നു​ഭ​വം ആ​യി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ അ​ത്യാ​വ​ശ്യം പ​ഠി​ക്കേ​ണ്ട ഒ​രു ട്രെ​യി​നിം​ഗ് ആ​യി​ട്ടാ​ണ് ഞാ​ന്‍ അ​തി​നെ കാ​ണു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യും ന​ല്ല അ​നു​ഭ​വം
പി​എ​സ്-2 ലെ ​എ​ക്‌​സ്പീ​രി​യ​ന്‍​സ് എ​ന്‍റെ ക​രി​യ​റി​ലും വ​ള​രെ വ​ലു​തു​ത​ന്നെ​യാ​ണ്. 155 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ്, അ​തൊ​രു അ​ണ്‍‌​ബി​ലീ​വ​ബി​ള്‍ എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​യി​രു​ന്നു എ​നി​ക്ക്. വി​ക്രം, ഐ​ശ്വ​ര്യ റാ​യ്, കാ​ര്‍​ത്തി, ജ​യ​റാം, ലാ​ല്‍, റ​ഹ്മാ​ന്‍, പ്ര​കാ​ശ് രാ​ജ്, ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി 35ല​ധി​കം വ​ലി​യ താ​ര​ങ്ങ​ള്‍. നൂ​റി​ല​ധി​കം അ​ഭി​നേ​താ​ക്ക​ള്‍, എ​ല്ലാ​വ​രും ഒ​രു കു​ടും​ബം പോ​ലെ​യാ​യി​രു​ന്നു.

ഞാ​നും പ്ര​കാ​ശ് സാ​റും ഒ​രു​മി​ച്ച് ഏ​ഴു പ​ട​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. പ​ല​തി​ലും അ​ച്ഛ​നും മ​ക​നു​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ല്‍, ഈ ​ചി​ത്ര​ത്തി​ലെ അ​ച്ഛ​നും മ​ക​നും അ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ ഒ​രു ഫീ​ലാ​യി​രു​ന്നു ത​ന്ന​ത്.

മ​ണി​ര​ത്‌​നം സാ​റി​നൊ​പ്പം വീ​ണ്ടും ഒ​ത്തു​ചേ​രാ​നാ​യ​ത് വ​ള​രെ​യ​ധി​കം സ​ന്തോ​ഷം ന​ല്‍​കി. ഞാ​ന്‍ ഐ​ശ്വ​ര്യ റാ​യ് ഫാ​ന്‍ ആ​ണ്. അ​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. എ.​ആ​ര്‍. റ​ഹ്മാ​നൊ​പ്പ​വും ആ​ദ്യ​മാ​യി​ട്ടാ​ണ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. അ​തൊ​ക്കെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം ആ​യി​രു​ന്നു. ജ​യ​റാം ആ​യി​രു​ന്നു സെ​റ്റി​ലെ ഗു​രു.

ആ​ക്ഷ​ന്‍ സീ​നു​ക​ളെ​ല്ലാം വ​ള​രെ​യ​ധി​കം സേ​ഫാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി. ടീം ​മൊ​ത്ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം ഹാ​ര്‍​ഡ് വ​ര്‍​ക്കാ​ണ് ചെ​യ്ത​ത്. അ​തി​ന്‍റെ റി​സ​ൾ​ട്ട് ഉ​ണ്ടാ​കും.

I trust in Mani sir: Jayam Ravi on playing Arunmozhi Varman in Ponniyin  Selvan-1

വി​ക്രം എ​ന്ന മ​ഹാ​ത്ഭു​തം
പി​എ​സ്-2 ല്‍ ​ആ​ദി​ത്യ ക​രി​കാ​ല​നാ​യി വി​ക്ര​മി​ന്‍റെ അ​ഭി​ന​യം ഞാ​ന്‍ നേ​രി​ല്‍ ക​ണ്ട​താ​ണ്. മാ​യാ​മ​ന്ത്രം എ​ന്നു പ​റ​യും പോ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം.

ന​മ്മ​ളെ വ​ല്ലാ​തെ അ​തി​ശ​യ​പ്പെ​ടു​ത്തും. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു എ​ക്‌​സ്ട്രാ ഓ​ര്‍​ഡി​ന​റി സ്പാ​ര്‍​ക്ക് ഉ​ണ്ട്. താ​ര​ജാ​ഡ​ക​ളൊ​ന്നും ഇ​ല്ലാ​തെ വ​ള​രെ സിം​പി​ളാ​യി​ട്ടാ​ണ് ഇ​ട​പെ​ട്ടി​രു​ന്ന​ത്.

വ​ന്‍ വി​ജ​യ​മാ​കും
പി​എ​സ്-2 വ​ന്‍ വി​ജ​യ​മാ​കു​മെ​ന്നാ​ണ് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സി​നി​മ​യി​ല്‍ അ​ണി​നി​ര​ന്ന ഓ​രോ​രു​ത്ത​രും ചി​ത്ര​ത്തി​നാ​യി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടു.

കാ​സ്റ്റ് ആ​ന്‍​ഡ് ക്രൂ ​എ​ല്ലാ​വ​രും ചേ​ര്‍​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വി​കാ​ര​ങ്ങ​ളും ത്രി​ല്ലും ഗാം​ഭീ​ര്യ​വു​മൊ​ക്കെ​യു​ള്ള ഒ​രു ചി​ത്ര​മാ​ണി​ത്. ആ​ദ്യ ഭാ​ഗ​ത്തെ​ക്കാ​ള്‍ വ​ന്‍ വി​ജ​യ​മാ​ണ് ടീം ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഷൂ​ട്ടിം​ഗ് ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും പു​ല​ര്‍​ച്ചെ മൂ​ന്നി​ന് എ​ഴു​ന്നേ​ല്‍​ക്കും. മേ​ക്ക​പ്പി​ട്ട് ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ സെ​റ്റി​ലേ​ക്കു പോ​കും. സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ഏ​റെ​യു​ള്ള​തി​നാ​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും

പ​രി​ക്കു പ​റ്റി​യാ​ല്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ 24 മ​ണി​ക്കൂ​റും അ​വി​ടെ ആം​ബു​ല​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ള്‍​ക്കാ​യി മ​റ്റൊ​രു ആം​ബു​ല​ന്‍​സും സ​ജ്ജ​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കാ​മോ?
മ​ല​യാ​ള സി​നി​മ​യി​ല്‍​നി​ന്ന് നി​ര​വ​ധി​ത്ത​വ​ണ ഓ​ഫ​റു​ക​ള്‍ വ​ന്നി​രു​ന്നു. കൂ​ടു​ത​ലും ഗ​സ്റ്റ് റോ​ളു​ക​ളാ​യി​രു​ന്നു. എ​നി​ക്ക് മ​ല​യാ​ളം സം​സാ​രി​ക്കാ​ന്‍ അ​റി​യി​ല്ല. മ​ല​യാ​ളം പ​റ​യു​ന്ന​ത് 95 ശ​ത​മാ​ന​വും മ​ന​സി​ലാ​കും.

ഇ​പ്പോ​ള്‍ മ​ല​യാ​ളം സം​സാ​രി​ക്കാ​ന്‍ പ​ഠി​ച്ചു​വ​രു​ക​യാ​ണ്. മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ല്‍ ഡ​ബ് ചെ​യ്യി​ക്കു​ന്ന​തി​നോ​ട് അ​ത്ര താ​ല്‍​പ്പ​ര്യ​മി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ന് അ​ത്ര ഫീ​ല്‍ കി​ട്ടി​ല്ല.

മ​ല​യാ​ളം സം​സാ​രി​ക്കാ​ന്‍ പ​ഠി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഞാ​ന്‍ ഉ​റ​പ്പാ​യും മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കും. അ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. മ​ല​യാ​ളം ഇ​ന്‍​ഡ​സ്ട്രി​യോ​ട് വ​ള​രെ​യ​ധി​കം ഇ​ഷ്ട​മു​ണ്ട്.

പ്ര​തി​ഭാ​ധ​ന​രാ​യ ഒ​ത്തി​രി ന​ടീ​ന​ട​ന്മാ​ര്‍ മ​ല​യാ​ള​ത്തി​ലു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ അ​ഭി​ന​യ മി​ക​വ് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. കോ​മ​ഡി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ലും സീ​രി​യ​സ് റോ​ളാ​യാ​ലും വ​ള​രെ ഭം​ഗി​യാ​യി അ​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക​രെ കൈ​യി​ലെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള​ത്. എ​ല്ലാ മ​ല​യാ​ളം സി​നി​മ​ക​ളും ഞാ​ന്‍ കാ​ണാ​റു​ണ്ട്. മി​ന്ന​ല്‍ മു​ര​ളി​യി​ലെ ടൊ​വി​നോ​യു​ടെ അ​ഭി​ന​യം വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു.

Ponniyin Selvan 1 movie review: Mani Ratnam's dream project is a compelling  saga; Karthi's Vanthiyathevan steals the show

മ​ല​യാ​ളി ഫാ​ന്‍​സും
പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍ വ​ര്‍​ക്കി​നാ​യി കേ​ര​ള​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ മ​ല​യാ​ളി ആ​രാ​ധ​ക​ര്‍ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​പ്പോ​ള്‍ പി​എ​സ് -2 ന്‍റെ പ്രൊ​മോ​ഷ​ന്‍ വ​ര്‍​ക്കി​നെ​ത്തി​യ​പ്പോ​ഴും ആ ​സ്‌​നേ​ഹം ത​ന്നെ​യാ​ണ് ഇ​വി​ടെ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്. ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് കൊ​ച്ചി വെ​ല്‍​ക്കം ചെ​യ്ത​ത്.

ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് കൊ​ച്ചി​യി​ലേ​ക്ക് വ​ര​ണ​മെ​ന്നു തോ​ന്നും. ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ട്. മ​ല​യാ​ളി ആ​രാ​ധ​ക​ര്‍ വ​ലി​യ സ​പ്പോ​ര്‍​ട്ട് എ​നി​ക്ക് ത​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ എ​നി​ക്ക് ഫാ​ന്‍​സ് ക്ല​ബ് ഉ​ണ്ട്. ഇ​വി​ടെ വ​രു​മ്പോ​ഴൊ​ക്കെ അ​വ​രെ കാ​ണാ​റു​മു​ണ്ട്.

ഞാ​ന്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​കു​മ്പോ​ള്‍ കേ​ര​ളീ​യ​ര്‍ ഓ​ടി​യെ​ത്തും. സം​സാ​രി​ക്കും. കൂ​ടെ​നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കും. അ​വ​രു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴൊ​ക്കെ അ​വ​ര്‍ എ​ത്ര​മാ​ത്രം എ​ന്നെ സ്‌​നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​കും.

ഇ​ഷ്ടം പു​ട്ടുംക​രി​മീ​ന്‍ പൊ​ള്ളി​ച്ച​തും
കേ​ര​ള വി​ഭ​വ​ങ്ങ​ളി​ല്‍ എ​നി​ക്കി​ഷ്ടം ക​രി​മീ​ന്‍ പൊ​ള്ളി​ച്ച​താ​ണ്. ഹാ, ​സൂ​പ്പ​ര്‍ ടേ​സ്റ്റാ​ണ​തി​ന്. എ​ത്ര ക​ഴി​ച്ചാ​ലും മ​തി​യാ​വി​ല്ല. ഹൗ​സ് ബോ​ട്ടി​ലൊ​ക്കെ പോ​കു​മ്പോ​ള്‍ പ്രി​ഫ​ര്‍ ചെ​യ്യു​ന്ന​ത് ക​രി​മീ​ന്‍ പൊ​ള​ളി​ച്ച​താ​ണ്. പി​ന്നെ, ന​ട​ന്‍ ദി​ലീ​പി​ന്‍റെ ദേ ​പു​ട്ടി​ലെ വെ​റൈ​റ്റി പു​ട്ടി​നോ​ടും പ്രി​യം ഏ​റെ​യാ​ണ്. അ​വി​ടെ​യെ​ത്തി​യാ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റെ​ങ്കി​ലും ചെ​ല​വി​ടും.

പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍
അ​ഹ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഡ്രാ​മ മൂ​വി​യാ​യ ഇ​റ​യ്‌​വ​ന്‍ ജൂ​ണി​ല്‍ റി​ലീ​സാ​കും. ന​യ​ന്‍​താ​ര​യാ​ണ് നാ​യി​ക. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്രം ഞാ​ന്‍ മു​മ്പ് ച​യ്തി​ട്ടി​ല്ല.

പ്രി​യ​ങ്ക മോ​ഹ​ന്‍, ഭൂ​മി​ക എ​ന്നി​വ​ര്‍ നാ​യി​ക​മാ​രാ​യെ​ത്തു​ന്ന രാ​ജേ​ഷ് ചി​ത്ര​മാ​ണ് മ​റ്റൊ​ന്ന്. കീ​ര്‍​ത്തി സു​രേ​ഷ്, അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള്ള സൈ​റ​ണ്‍ എ​ന്ന ചി​ത്രം ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ഉ​ണ്ടാ​കും.

Related posts

Leave a Comment