ജയറാമും പിന്നെ 101 കലാകാരന്മാരും; വൈ​ക്ക​ത്ത​ഷ്ട​മിയിൽ  പഞ്ചാരിമേളവുമായി  കൊട്ടിക്കയറാൻ ജയറാം


വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ൽ മേ​ള വി​സ്മ​യം തീ​ർ​ക്കാ​ൻ ച​ല​ച്ചി​ത്ര താ​രം ജ​യ​റാം നാ​ളെ എ​ത്തും. ഏ​ഴാം ഉ​ത്സ​വ ദി​ന​മാ​യ നാ​ളെ ന​ട​ക്കു​ന്ന ശ്രീ​ബ​ലി​യെ​ഴു​ന്ന​ള്ളി​പ്പി​നാ​ണ് ജ​യ​റാം പ്ര​മാ​ണി​യാ​യി ന​ട​ത്തു​ന്ന പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റു​ന്ന​ത്.

ജ​യ​റാ​മി​നോ​ട​പ്പം പ്ര​ശ​സ്ത​രാ​യ 121 ക​ലാ​കാ​ര​ൻ​മാ​രും ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​പ്പെ​രു​ക്ക​ത്തി​ൽ പ​ങ്കെ​ടു​ക്കും. ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പ് ര​ണ്ടു പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കി കൊ​ടി​മ​ര ചു​വ​ട്ടി​ൽ എ​ത്തു​ന്ന​തോ​ടെ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മേ​ള​ത്തി​നു തു​ട​ക്ക​മാ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​വ​ഴി​യി​ലു​ടെ ക​ട​ന്ന് ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് എ​ത്തു​ന്പോ​ൾ മേ​ളം കൊ​ട്ടിക്ക​യ​റും.

ക​ഴി​ഞ്ഞ അ​ഷ്ട​മി​യു​ടെ ഏ​ഴാം ഉ​ത്സ​വ നാ​ളി​ലും ജ​യ​റാം വൈ​ക്ക​ത്തെ​ത്തി പ​ഞ്ചാ​രി മേ​ളം ഒ​രു​ക്കി​യി​രു​ന്നു. വൈ​ക്കം വ​ലി​യ ക​വ​ല മു​ത്തു​ച്ചി​പ്പി ടി.​ആ​ർ. സു​രേ​ഷ് വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് ജ​യ​റാ​മി​ന്‍റെ പ​ഞ്ചാ​രി​മേ​ളം. വൈ​ക്ക​ത്ത​ഷ്ട​മി ഉ​ൽ​സ​വ​ത്തി​ലെ ഏ​ഴാം ഉ​ൽ​സ​വ ദി​ന​മാ​യ നാ​ളെ​യാ​ണ് വൈ​ക്ക​ത്ത​പ്പ​ൻ വാ​ഹ​ന​മാ​യ ഋ​ഷ​ഭ​ത്തി​ന്‍റെ പു​റ​ത്ത് എ​ഴു​ന്ന​ള്ളു​ന്ന​ത്.

Related posts