ജീ​വി​ത​ത്തി​ല്‍ സം​സാ​രി​ച്ച​തി​നെ​ക്കാ​ള​ധി​കം അമ്പിളിച്ചേട്ടൻ സംസാരിച്ചത് സി​നി​മാ സം​ഭാ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും; ജഗതിയെ അങ്ങനെ കാണാൻവയ്യന്ന് ജയസൂര്യ


അ​മ്പി​ളി ചേ​ട്ട​ന്‍റെ​യൊ​ക്കെ ഇ​ന്‍റേ​ണ​ല്‍ പ്രോ​സ​സ് ഭ​യ​ങ്ക​ര​മാ​ണ്. ലോ​ക​ത്തി​ലെ മി​ക​ച്ച ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ്. അ​ത്ര​യ​ധി​കം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ണ്ട്.

ഒ​രു 100 പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു നൂ​റും വ്യ​ത്യ​മാ​ണ്. ഇ​തൊ​ക്കെ എ​ങ്ങ​നെ​യാ​ണ് ഒ​രു മ​നു​ഷ്യ​ന് പ​റ്റു​ന്ന​ത്.

ലൊ​ക്കേ​ഷ​നി​ലെ​ത്തി മീ​ശ ഒ​ട്ടി​ച്ച് കൊ​ണ്ടിരി​ക്കു​മ്പോ​ഴാ​യി​രി​ക്കും ആ ​ക​ഥാ​പാ​ത്രം ഏ​താ​ണെ​ന്ന് തി​രക്കു​ന്ന​ത്. സ്‌​പോ​ട്ടി​ലാ​ണ് സം​ഭാ​ഷ​ണം പോ​ലും കൊ​ടു​ക്കു​ന്ന​ത്.

ഒ​രു പ്രോം​പി​റ്റിം​ഗും ഇ​ല്ലാ​തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്ത് ഇ​റ​ങ്ങി​യ സി​ബി​ഐ അ​ഞ്ചാം പ​തി​പ്പി​ല്‍ അ​മ്പി​ളി ചേ​ട്ട​നെ ക​ണ്ട​പ്പോ​ള്‍ ഏ​റെ വി​ഷ​മം തോ​ന്നി.

അ​ദ്ദേ​ഹ​ത്തെ അ​ങ്ങ​നെ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ജീ​വി​ത​ത്തി​ല്‍ സം​സാ​രി​ച്ച​തി​നെ​ക്കാ​ള​ധി​കം അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ സം​സാ​രി​ച്ച ആ​ളാ​ണെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ എ​ത്ര സി​നി​മ​ക​ള്‍. സി​നി​മാ സം​ഭാ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പ​റ​ഞ്ഞി​ട്ടു​ണ്ടാ​വു​ക. -ജ​യ​സൂ​ര്യ

Related posts

Leave a Comment