ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍പാ​ത്രം;സംസ്ഥാനതല പ​ദ്ധ​തി ഏറ്റെടുത്ത് സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സിലെ വിദ്യാർഥികൾ


ആ​ലു​വ: വേ​ന​ൽ ചൂ​ടി​ൽ പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ‘ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍ പാ​ത്രം’ സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സി​ലെ ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു.

മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തൃ​ശൂ​രി​ൽ ഏ​പ്രി​ൽ മാ​സം സം​സ്ഥാ​ന മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചെ​റി​യ മ​ണ്‍​പാ​ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്താ​ണ് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

സ്വ​ന്തം വീ​ട്ടി​ലും അ​യ​ൽ വീ​ടി​ലും മ​ണ്‍​പാ​ത്ര​ങ്ങ​ളി​ൽ ദാ​ഹ​ജ​ലം നി​റ​ച്ച് വ​യ്ക്കു​ക​യാ​ണ് സ്കൗ​ട്ട് അം​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും വെ​ള്ളം മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്യ​ണം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മി​തി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സൗ​ജ​ന്യ​മാ​യി മ​ണ്‍​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഫോ​ണ്‍: 99951 67540.

Related posts

Leave a Comment