കോ​വി​ഡ്-19 ഭീ​ഷ​ണി; ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം കു​റ​ഞ്ഞു; വായ്പകൾ തിരിച്ചടയ്ക്കാൻ ഒരു ഗതിയുമില്ലെന്ന് ഉടമകൾ

ചെ​റാ​യി: കോ​വി​ഡ്-19 ഭീ​ഷ​ണി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്വ​കാ​ര്യ ബ​സു​ക​ളെ​യും കെഎസ്ആ​ർ​ടി​സി ബ​സു​ക​ളെ​യും കൂ​ടാ​തെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​ട്ട​മി​ല്ല. വി​നോ​ദ​യാ​ത്ര​യും തീ​ർ​ഥ​യാ​ത്ര​ക​ളും ആ​ളു​ക​ൾ മാ​റ്റി​വ​ച്ച​തും വി​വാ​ഹ​ങ്ങ​ൾ ചു​രു​ക്കി ന​ട​ത്തു​ന്ന​തു​മൊ​ക്കെ​യാ​ണ് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ടൂ​റി​സ്റ്റ് ബ​സു​ക​ൾ, ടെ​ന്പോ ട്രാ​വ​ല​റു​ക​ൾ, ടൂ​റി​സ്റ്റ് ടാ​ക്സി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ട്ട​മി​ല്ലാ​തെ സ്റ്റാ​ൻഡുക​ളി​ൽ കി​ട​പ്പാ​ണ്. പ​ല ടൂ​ർ പാ​ക്കേ​ജു​ക​ളും റ​ദ്ദാ​ക്കി​യ​തോ​ടെ എ​സി കോ​ച്ച് ബ​സു​ക​ളും ഓ​ട്ടം നി​ല​ച്ച് ഷെ​ഡു​ക​ളി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പ​രാ​ധീ​ന​ത​യി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ. ടാ​ക്സും അ​ട​യ്ക്കാ​നും വാ​യ്പ തി​രി​ച്ച​ട​വി​നും ഒ​രു ഗ​തി​യു​മി​ല്ല.

Related posts

Leave a Comment