ജെ​സ്ന കേ​സ്: ക്രൈംബ്രാ​ഞ്ചും മെ​ല്ലെ​പ്പോ​ക്കി​ൽ; കേ​സ് ഫ​യ​ലു​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയിട്ട് ഒ​രു മാ​സം പി​ന്നി​ടുന്നു

കോ​ട്ട​യം: ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന കേ​സ് ഫ​യ​ലു​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ല്ല. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈംബ്രാ​ഞ്ചി​നാ​ണ് കേ​സ് അ​ന്വേ​ഷ​ണ ഫ​യ​ലു​ക​ൾ കൈ​മാ​റി​യിട്ടുണ്ട്. ജെ​സ്ന​യു​ടെ മൊ​ബൈ​ൽ ഫോൺ, പു​സ്ത​ക​ങ്ങ​ൾ, ഫോ​ണ്‍ ഡ​യ​റി തു​ട​ങ്ങി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​ല്ലാ രേ​ഖ​ക​ളും ക്രൈംബ്രാ​ഞ്ചി​നു കൈ​മാ​റി​.

പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​വ​രി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് ഫ​യ​ലു​ക​ളും ഇ​തി​ൽ​പ്പെ​ടും. മാ​ർ​ച്ച് 22നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എസ്.ഡി. കോ​ള​ജി​ലെ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ മു​ക്കൂ​ട്ടു​ത​റ കു​ന്ന​ത്തു വീ​ട്ടി​ൽ ജെ​സ്ന​യെ കാ​ണാ​താ​യ​ത്. വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് അ​ഞ്ചു മാ​സം അ​ന്വേ​ഷി​ച്ചി​ട്ടും സൂ​ച​ന​യൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ഫ​യ​ൽ കൈ​മാ​റി​യ​ത്.

സൂ​ച​ന​ക​ളോ സാ​ധ്യ​ത​ക​ളോ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ ക്രൈം​ബ്രാ​ഞ്ചി​നും വ​ലി​യ താ​ൽ​പ്പ​ര്യ​മി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ ഹൈ​ക്കോട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Related posts