യൂ ​ട്യൂ​ബി​ലൂ​ടെ അ​ശ്ലീ​ല അ​ധി​ക്ഷേ​പം! യൂ​ട്യൂ​ബ​റു​ടെ ത​ല​യി​ൽ ക​രി ഓ​യി​ലൊ​ഴി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പെ​ടെയുള്ള സ്ത്രീ​ക​ൾ; പ​രാ​തി​യി​ല്ലെ​ന്നും വി​ജ​യ് പി.​നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യൂ​ട്യൂ​ബ​ര്‍​ക്ക് നേ​രെ ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ളു​ടെ ക​രി ഓ​യി​ല്‍ പ്ര​തി​ഷേ​ധ​വും മ​ര്‍​ദ​ന​വും. യൂ ​ട്യൂ​ബ​ര്‍ ഡോ. ​വി​ജ​യ് പി. ​നാ​യ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഭാ​ഗ്യ​ല​ക്ഷ്മി​ക്കൊ​പ്പം ആ​ക്ടി​വി​സ്റ്റു​ക​ളാ​യ ദി​യ സ​ന, ശ്രീ​ല​ക്ഷ​മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ള്‍​ക്ക് നേ​രെ അ​ശ്ലീ​ല അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി സ്വ​ദേ​ശി​യാ​ണ് വി​ജ​യ് പി. ​നാ​യ​ര്‍. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലെ​ത്തി​യാ​ണ് സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. വി​ജ​യ് പി.​നാ​യ​രു​ടെ ലാ​പ്ടോ​പും മൊ​ബൈ​ല്‍ ഫോ​ണും സ്ത്രീ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ല്‍ മാ​പ്പ് പ​റ​ഞ്ഞെ​ന്നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നും വി​ജ​യ് പി.​നാ​യ​ര്‍ പ​റ​ഞ്ഞു.

സൈ​ക്കോ​ള​ജി​യി​ല്‍ ഡോ​ക്ട​റേ​റ്റു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ജ​യ് പി. ​നാ​യ​ര്‍ യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച​ത്. പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Related posts

Leave a Comment