ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരൻ; സംശയം ദൂരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പോലീസ്

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരൻ ജെയിസ്. മൃതദേഹത്തിന്‍റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലിൽ കെട്ടിയ കന്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. സംശയം ദൂരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പോലീസും അറിയിച്ചു.

ജെ​​​സ്ന തി​​​രോ​​​ധാ​​​ന​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നു. തി​​​രു​​​വ​​​ല്ല പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ വി​​​നോ​​​ദ് കു​​​മാ​​​റും സം​​​ഘ​​​വു​​​മാ​​​ണ് വെള്ളിയാഴ്ച രാ​​​ത്രി ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടിലെ​​​ത്തി​​​യ​​​ത്.​​​ ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടി​​​ൽ മ​​​ല​​​യാ​​​ളി പെ​​​ണ്‍കു​​​ട്ടി​​​യു​​​ടേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സാണ് വിവരം നൽകിയത്.

Related posts