കേരളത്തില്‍ തനിക്കുണ്ടായ ദുര്യോഗം മറ്റാര്‍ക്കും ഉണ്ടാകരുത്! ആശ്വാസ വാക്കുകളുമായി കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ജെസ്‌നയുടെ വീട്ടില്‍

വെ​ച്ചൂ​ച്ചി​റ: കാ​ണാ​താ​യ ജെ​സ്ന​യു​ടെ വീ​ട്ടി​ൽ ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി ലി​ത്വാ​നി​യ​ൻ യു​വ​തി ഇ​ൽ​സി​യു​ടെ സ​ന്ദ​ർ​ശ​നം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജെ​സ്ന​യു​ടെ കൊ​ല്ല​മു​ള കു​ന്ന​ത്ത് വീ​ട്ടി​ലെ​ത്തി​യ ഇ​ൽ​സി ഏ​റെ​നേ​രെ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

കോ​വ​ള​ത്തു കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ സ​ഹോ​ദ​രി​യാ​ണ് ഇ​ൽ​സി. കേ​ര​ള​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ ദു​ര്യോ​ഗം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​ക​രു​തെ​ന്നും ജെ​സ്ന​യെ ക​ണ്ടെ​ത്തു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഇ​ൽ​സി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​ർ​മാ​ർ​ഗ​മാ​ണ് ഇ​ൽ​സി എ​ത്തി​യ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ജെ​സ്ന​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ൽ​സി​യു​ടെ വ​ര​വ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചി​ല പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​ശ​ങ്ക ഇ​ൽ​സി​യും പ​ങ്കു​വ​ച്ചു. നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ഇ​ൽ​സി ആ​ശം​സി​ച്ചു. സ​ഹോ​ദ​രി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ഇ​ൽ​സി ഇ​ന്നു സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങും.

Related posts