ക​​ഴി​​ക്കാ​​ൻ ഭ​​ക്ഷ​​ണ​​മോ കി​​ട​​ക്കാ​​നൊ​​രി​​ട​​മോ ഇല്ല! വീസ തട്ടിപ്പിനിരയായ മലയാളികൾ മലേഷ്യയിൽ കൊടുംയാതനയിൽ; രാജേഷിന്റെ വീഡിയോ സന്ദേശത്തിലൂടെ പുറത്തുവന്നത് ദുരിതകഥ

കേ​​ള​​കം(കണ്ണൂർ): വീ​​സ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ നി​​ര​​വ​​ധി മ​​ല​​യാ​​ളി​​ക​​ൾ മ​​ലേ​​ഷ്യ​​യി​​ൽ കു​​ടു​​ങ്ങി​​യ​​താ​​യി സ​​ന്ദേ​​ശം. മ​​ലേ​​ഷ്യ​​യി​​ലെ ക്വ​​ാലാ​​ലം​​പൂ​​രി​​ൽ നി​​ന്ന് സു​​ഹൃ​​ത്തു വ​​ഴി അ​​യ​​ച്ച വീ​​ഡി​​യോ സ​​ന്ദേ​​ശ​​ത്തി​​ലൂ​​ടെ​​യാ​​ണ് മ​​ലേ​​ഷ്യ​​യി​​ൽ കു​​രു​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന വി​​വ​​രം പു​​റം​​ലോ​​കം അ​​റി​​യു​​ന്ന​​ത്. പ​​ട്ടി​​ണി​​യി​​ലും അ​​വ​​ശ​​ത​​യി​​ലു​​മാ​​യ ത​​ങ്ങ​​ളെ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ന്ദേ​​ശ​​ത്തി​​ലു​​ള്ള​​ത്.

പാ​​നാ​​സോ​​ണി​​ക് ക​​മ്പ​​നി​​യി​​ൽ സെ​​ക്യൂ​​രി​​റ്റി ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ഓ​​രോ​​രു​​ത്ത​​രി​​ൽ നി​​ന്ന് 1.10 ല​​ക്ഷം മു​​ത​​ൽ 1.30 ല​​ക്ഷം രൂ​​പ വ​​രെ വാ​​ങ്ങി​​യ​​താ​​യി കു​​രു​​ങ്ങി​​യ​​വ​​ർ പ​​റ​​യു​​ന്നു. ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ്, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​കളിൽനി​​ന്നു​​ള്ള​​വ​​രാ​​ണ് ഇവർ.

സ്വ​​ർ​​ണ​​ഭാ​​ര​​ണ​​ങ്ങ​​ൾ പ​​ണ​​യം വ​​ച്ചുംമറ്റും വായ്പയെടുത്താണ് പ ലരും വീ​​സ​​യ്ക്കാ​​യി ഏ​​ജ​​ന്‍റി​​ന് തു​​ക ന​​ല്കി​​യി​​രു​​ന്ന​​ത്. മാ​​ർ​​ച്ച് 27 നാ​​ണ് മ​​ലേ​​ഷ്യ​​യി​​ലേ​​ക്ക് പോ​​യ​​ത്.15 ദി​​വ​​സ​​ത്തെ സ​​ന്ദർ​​ശ​​ക വീ​​സ​​യി​​ലെ​​ത്തി​​യ​​വ​​ർ​​ക്ക് ഇ​​തു​​വ​​രെ തൊ​​ഴി​​ൽ​​വീ​​സ അ​​ടി​​ച്ചി​​രു​​ന്നി​​ല്ല.

ക​​ഴി​​ക്കാ​​ൻ ഭ​​ക്ഷ​​ണ​​മോ കി​​ട​​ക്കാ​​നൊ​​രി​​ട​​മോ ഇ​​വ​​ർ​​ക്ക് ല​​ഭി​​ച്ചി​​ട്ടി​​ല്ല. കൈ​​യി​​ൽ കു​​ടി​​വെ​​ള്ളം വാ​​ങ്ങാ​​ൻ പോ​​ലും കാ​​ശി​​ല്ലാതെ ​​ഇ​​വ​​രെ​​ല്ലാം ക​​ടു​​ത്ത വി​​ഷ​​മ​​ത്തി​​ലാ​​ണെ​​ന്നാ​​ണ് സ​​ന്ദേ​​ശ​​ത്തി​​ൽ​​നി​​ന്നു വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി രാ​​ജേ​​ഷാ​​ണ് വീ​​ഡി​​യോ സ​​ന്ദേ​​ശ​​ത്തി​​ലൂ​​ടെ ദു​​രി​​ത​​ക​​ഥ വി​​വ​​രി​​ക്കു​​ന്ന​​ത്.

Related posts