ലോ​ക്ക​റി​ന്‍റെ താ​ക്കോ​ൽ എടുക്കാൻ ജീ​വ​ന​ക്കാ​ർ മറന്നൂ;  തു​റ​വൂ​രി​ലെ സ​പ്ലൈ​കോ ഒൗ​ട്ട്‌ലെറ്റിൽ കയറിയ കള്ളൻ താക്കോലുപയോഗിച്ച്  ലോക്കർ തുറന്ന് ഒ​ന്ന​ര​ല​ക്ഷം ക​വ​ർ​ന്നു

തു​റ​വൂ​ർ : തു​റ​വൂ​രി​ലെ സ​പ്ലൈ​കോ ചി​ല്ല​റ​വ വി​ൽ​പ്പ​ന​ശാ​ല​യി​ൽ മോ​ഷ​ണം. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് മോ​ഷ​ണ​മെ​ന്ന് ക​രു​തു​ന്നു. വി​ൽ​പ്പ​ന ശാ​ല​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​സാ​ധ​ന​ങ്ങ​ളൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പി​ൻ​വാ​തി​ലി​ലെ താ​ഴ് പൊ​ളി​ച്ചാ​ണ് മോ​ഷ്ട​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. അ​ല​മാ​ര​യ്ക്കു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ക്ക​ർ തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക്ക​റി​ന്‍റെ താ​ക്കോ​ൽ ജീ​വ​ന​ക്കാ​ർ കൊ​ണ്ടു പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

എ​ന്നാ​ൽ മോ​ഷ​ണം ന​ട​ന്ന ത​ലേ​ദി​വ​സം താ​ക്കോ​ൽ കൊ​ണ്ടു പോ​കാ​ൻ മ​റ​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ന മൊ​ഴി​ന​ൽ​കി. കു​ത്തി​യ​തോ​ട് സി​ഐ എ​സ്.​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യ​ള​വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts