ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് പി​ഞ്ചു കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

കോ​ട്ട​യം: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് പി​ഞ്ചു കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ ചെ​ന്നൈ സൂ​പ്പ​ർ എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജി​ത്ത്- ബി​സ്മി​യ ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണു മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 4.30നാ​ണ് ചെ​ന്നൈ എ​ക്സ്പ്ര​സ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു പി​ഞ്ചു കു​ഞ്ഞി​നു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞി​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഏ​ഴാം മാ​സ​ത്തി​ൽ പി​റ​ന്ന കു​ഞ്ഞി​നു ത​ല​ച്ചോ​റി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന രോ​ഗ​മു​ണ്ടാ​യി​രു​ന്ന​താ​യി റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ ക​ണ്ണിനുണ്ടാ​യ രോ​ഗ​ത്തി​നു ചി​കി​ത്സ ന​ല്കു​ന്ന​തി​നാ​യി കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണു സം​ഭ​വം. കു​ഞ്ഞി​നൊ​ടൊ​പ്പം അ​മ്മ​യും ബ​ന്ധു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.

Related posts