മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന്സ്ത്രീ​ക​ളു​ടെ മാ​ല പൊട്ടിക്കൽ;ചങ്ങനാശേരിക്കാരൻ ജിസ്ബിജു പിടിയിൽ

ച​ങ്ങ​നാ​ശേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന്സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ലാ​യി.
നാ​ലു​കോ​ടി മ​ന്പ​ള്ളി ജി​സ് ബി​ജു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി ബൈ​ക്ക് മോ​ഷ​ണം, മാ​ല പി​ടി​ച്ചു പ​റി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 13 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും സ​ഞ്ച​രി​ച്ചും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഈ ​കേ​സി​ൽ നാ​ലു​കോ​ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്, നോ​ബി​ൻ, അ​നൂ​പ്, സ​ജി​ത്ത്, ജെ​സ്റ്റി​ൻ, അ​ല​ൻ റോ​യി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തൃ​ക്കൊ​ടി​ക്കാ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ, ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി, എ​സ്എ​ച്ച്ഒ എ. ​അ​ജീ​ബ് എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ ര​ഞ്ജീ​വ് സി​പി​ഒ​മാ​രാ​യ സു​രേ​ഷ്, ലാ​ലു, അ​ശോ​ക​ൻ അ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ര​ഹ​സ്യ അ​ന്വേ​ഷ​ണ വി​ഭാ​ഗം സി​പി​ഒ ര​തീ​ഷി​നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളും പ്ര​തി​യെ പി​ടി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

Related posts

Leave a Comment