ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടാന്‍ സരിതയ്ക്ക് കൂട്ടായത് സിപിഎം നേതാക്കള്‍ ! ചിലര്‍ക്ക് ബവ്‌റേജസ് കോര്‍പ്പറേഷനില്‍ ജോലി കിട്ടിയതിനു പിന്നിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചന; പിണറായിയുടെ ബ്രഹ്മാസ്ത്രം പിണറായിയ്ക്കു നേരെതന്നെ തിരിയുമ്പോള്‍…

സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ ഉള്‍പ്പെട്ട പുതിയ തട്ടിപ്പുകേസ് മുഖ്യമന്ത്രി പിണറായി വിജയനു തലവേദനയാകും. കേസില്‍ സരിതയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സൂചനയുണ്ട്.

പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഫലിക്കാതെ വന്നതോടൊണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബര്‍ എട്ടിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസില്‍ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു.

ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടികള്‍ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീര്‍പ്പാക്കാന്‍ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു.

ബവ്റിജസ് കോര്‍പറേഷന്റെയും കെടിഡിസിയുടെയും പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാല്‍ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സര്‍ക്കാര്‍ വകുപ്പുകളും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല.

ഈ വിവാദം രാഷ്ട്രീയമായി പിണറായി സര്‍ക്കാരിന് വിനയാകും. സ്വപ്നാ സുരേഷിനെ പോലെ സരിതയും ഇടതു സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ സജീവമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ബവ്‌റേജസ് കോര്‍പ്പറേഷനില്‍ ഇവരുടെ ഇടപെടല്‍ മൂലം ചിലര്‍ക്കൊക്കെ ജോലി കിട്ടിയതായും വിവരമുണ്ട്.

കഴിഞ്ഞ മാസം എട്ടിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും തുടര്‍നടപടി ഉണ്ടായില്ല. കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ടി. രതീഷ്, പൊതു പ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികള്‍. കൂടുതല്‍ പരാതിക്കാരുണ്ടെങ്കിലും ആരും മുന്നോട്ടു വരാത്തതിന്റെ പിന്നില്‍ തട്ടിപ്പു സംഘത്തിന്റെ ഭീഷണിയുണ്ടെന്നും ആരോപണമുയര്‍ന്നു.

സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചതെന്നും പരാതിക്കാര്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബെവ്കോ, കെ.ടി.ഡി.സി. എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി കബളിപ്പിച്ചതിനാണ് സരിത അടക്കം മൂന്ന് പേര്‍ക്കെതിരേ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്.

ശേഷം കെടിഡിസിയുടെയും ബെവ്കോയുടെയും പേരില്‍ വ്യാജ നിയമന ഉത്തരവുകളും നല്‍കി. ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി യുവാക്കള്‍ക്ക് മനസിലായത്. പ്രതികള്‍ നല്‍കിയ വ്യാജ നിയമന ഉത്തരവുകളും പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും കെടിഡിസിയും ബെവ്കോയും പരാതി നല്‍കുന്നില്ല.

ബെവ്‌കോയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് തിരുപുറം സ്വദേശി അരുണില്‍ നിന്ന് 10 ലക്ഷം രൂപയാണ് രതീഷ് തട്ടിയെടുത്തത്. ഇതില്‍ ഒരു ലക്ഷം രൂപ സരിതയുടെ പേരിലുള്ള തിരുനെല്‍വേലി മഹേന്ദ്രഗിരി എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടലെത്തി.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ നവംബര്‍ എട്ടിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം മാത്രമാണെന്നതും ഉന്നതതല സ്വാധീനത്തിന് തെളിവാണ്.

ഇത്തരത്തില്‍ രണ്ടു പേരില്‍ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 16 ലക്ഷം രൂപയായിരുന്നു. എഫ്‌ഐആറുകള്‍ നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ തിങ്കളാഴ്ച ഹാജരാക്കുമെന്ന് നെയ്യാറ്റിന്‍കര സിഐ. ശ്രീകുമാരന്‍നായര്‍ പറഞ്ഞു.

നിയമന ഉത്തരവുകളുടെ നിജസ്ഥിതി അറിയാനായി പൊലീസ് തിങ്കളാഴ്ച ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കും. അഞ്ചുലക്ഷം തട്ടിയെടുത്തെന്ന് ഓലത്താന്നി സ്വദേശി അരുണിന്റെയും 11 ലക്ഷം തട്ടിയെന്ന് തിരുപുറം സ്വദേശി അരുണിന്റെയും പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അരുണ്‍ ഒക്ടോബറില്‍ ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. തെളിവിനായി മതിയായ രേഖയില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണിതെന്ന് ആക്ഷേപമുണ്ട്. നവംബര്‍ ഏഴിന് കേസെടുത്തു.

തിരുപുറം സ്വദേശി അരുണിന്റെ അനുജന് ബിവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തതാണ് രണ്ടാമത്തെ പരാതി.

വ്യാജ നിയമന ഉത്തരവിന്റെ പകര്‍പ്പും സരിതാ നായര്‍ അരുണിനോട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു. പലപ്പോഴായി അരുണില്‍നിന്നു രതീഷാണ് പത്തുലക്ഷം വാങ്ങിയത്. സ്വപ്‌നയ്ക്ക് പിന്നാലെ സരിതയും പിണറായി സര്‍ക്കാരിന് തലവേദനയാകുകയാണ്.

Related posts

Leave a Comment