ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടാന്‍ സരിതയ്ക്ക് കൂട്ടായത് സിപിഎം നേതാക്കള്‍ ! ചിലര്‍ക്ക് ബവ്‌റേജസ് കോര്‍പ്പറേഷനില്‍ ജോലി കിട്ടിയതിനു പിന്നിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചന; പിണറായിയുടെ ബ്രഹ്മാസ്ത്രം പിണറായിയ്ക്കു നേരെതന്നെ തിരിയുമ്പോള്‍…

സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ ഉള്‍പ്പെട്ട പുതിയ തട്ടിപ്പുകേസ് മുഖ്യമന്ത്രി പിണറായി വിജയനു തലവേദനയാകും. കേസില്‍ സരിതയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സൂചനയുണ്ട്. പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഫലിക്കാതെ വന്നതോടൊണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബര്‍ എട്ടിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസില്‍ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടികള്‍ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീര്‍പ്പാക്കാന്‍ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്റിജസ് കോര്‍പറേഷന്റെയും കെടിഡിസിയുടെയും പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാല്‍ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സര്‍ക്കാര്‍ വകുപ്പുകളും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല. ഈ വിവാദം…

Read More

കാനഡയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് പാസ്റ്റര്‍ തട്ടിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി; ഡോക്ടറായ പാസ്റ്റര്‍ ചതിക്കുഴിയൊരുക്കിയത് ഇങ്ങനെ…

തിരുവനന്തപുരം: ഏതു മലയാളിയുടെയും സ്വപ്‌നമാണ് വിദേശത്ത് ഒരു ജോലി, പ്രത്യേകിച്ച് വന്‍ ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ജോലി എന്നു കേട്ടാല്‍ മലയാളി ചാടിവീഴും. മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസ് അംഗവുമായ സജി സൈമണ്‍ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയില്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സജി സൈമണ്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ…

Read More