നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; അമ്മയ്ക്കും മകൾക്കും മൂന്നു വർഷം കഠിന തടവ്

കോ​ട്ട​യം: വി​ദേ​ശ​ത്ത് ന​ഴ്സിം​ഗ് ജോ​ലി​ക്കു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​മ്മ​ക്കും മ​ക​ൾ​ക്കും മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. പ​ത്ത​നം​തി​ട്ട ക​ണ്ടം​പേ​രൂ​ർ ച​ക്കു​ള​ത്ത് റോ​സി ബാ​ബു (50), മ​ക​ൾ ബി​ൻ​സി ബാ​ബു (31) എ​ന്നി​വ​രെ ശി​ക്ഷി​ച്ചു​കൊ​ണ്ട് കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എ. ​ഇ​ജാ​സ് ഉ​ത്ത​ര​വാ​യി.

ഒന്നാം പ്ര​തി ബി​ൻ​സി ബാ​ബു പ​രാ​തി​ക്കാ​രാ​യ ആ​റു​പേ​ർ​ക്ക് 80,000 രൂ​പ വീ​ത​വും ര​ണ്ടാം​പ്ര​തി റോ​സി ബാ​ബു ഈ ​ആ​റു​പേ​ർ​ക്കും 40,000 രൂ​പ വീ​ത​വും പി​ഴ​യാ​യി ന​ൽ​ക​ണം. പി​ഴ ന​ല്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം അ​ധി​ക​ത​ട​വ് പ്ര​തി​ക​ൾ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ സോ​നം പാ​ര​ഡൈ​സ് കോ​പ്പ​റേ​റ്റി​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ ഗോ​ൾ​ഡ​ൻ നെ​സ്റ്റ് വീ​ട്ടി​ൽ താ​മ​സി​ച്ച് ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​രെ യു​കെ, സ്വി​റ്റ്സ​ർ​ഡ​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ന​ഴ്സിം​ഗ് ജോ​ലി​ക്കു​ള്ള വി​സ വാ​ഗ​ദാ​നം ചെ​യ്ത് 12,60,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. പ​റ​ഞ്ഞ കാ​ലാ​വ​ധി​യി​ൽ ആ​ർ​ക്കും വി​സ ന​ല്കി​യി​ല്ല.

ഒ​ന്നാം പ്ര​തി ബി​ൻ​സി ബാ​ബു​വി​നൊ​പ്പം പ​രാ​തി​ക്കാ​ർ ജോ​ലി ചെ​യ്തി​രു​ന്നു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി ന​ഴ്സി​ന്‍റെ പി​താ​വ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ന് 2013ൽ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 2010 ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 2011 ജ​നു​വ​രി മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് പ്ര​തി​ക​ൾ​ക്ക് പ​ണം ന​ല്കി​യ​ത്.

ര​ണ്ടാം പ്ര​തി റോ​സി ബാ​ബു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​രാ​തി​ക്കാ​ർ തു​ക നി​ക്ഷേ​പി​ച്ച​ത്. ഇ​ത് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ജെ. ​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി. അ​പ്പീ​ൽ ന​ല്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

Related posts