ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ്; തൃക്കൊടിത്താനം യുവതിയിൽ നിന്ന് വിദേശി തട്ടിയെടുത്തത് 7 ലക്ഷം രൂപ

ചങ്ങനാശേരി: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നു യു​വ​തി​യു​ടെ പ​രാ​തി. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി സം​ബ​ന്ധി​ച്ച് ഐ​പി​സി 420 പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

യു​വ​തി​യും വി​ദേ​ശി​യു​മാ​യി ഫേസ്ബു​ക്കി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സൗ​ഹൃ​ദം തു​ട​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു യു​വ​തി​ക്കു ജോ​ലി ന​ൽ​കാ​മെ​ന്നു വി​ദേ​ശി​യാ​യ മൈ​ക്കി​ൾ ലോ​ണ എ​ന്ന​യാ​ൾ വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യാ​ണു പ​ല​ത​വ​ണ​യാ​യി ഇ​യാ​ൾ യു​വ​തി​യി​ൽ​നി​ന്നും ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെടു​ത്ത​ത്.

ഡോ​ള​ർ പാ​ഴ്സ​ലാ​യി അ​യ​ച്ചു​ന​ൽ​കാ​മെ​ന്നും ഇ​തി​ന് നെ​റ്റ് ബാ​ങ്കു​ക​ളി​ലൂ​ടെ പ​ണം അ​യ​ച്ചു​ത​ര​ണ​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ദ്യ​ത്തെ ത​ട്ടി​പ്പ്. ജോ​ലി ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണു യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​ദേ​ശ​ത്തു​ള്ള കേ​സാ​യ​തി​നാ​ൽ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​സ് അ​ന്വേ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു ന​ട​ത്തു​ന്ന​ത്.

Related posts