ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​നു വി​​ല​​ക്ക്

ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ പേ​​സ് ബൗ​​ള​​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റെ വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യ കി​​വീ​​സ് ആ​​രാ​​ധ​​ക​​നു ര​​ണ്ട് വ​​ർ​​ഷം വി​​ല​​ക്ക്. ന്യൂ​​സി​​ല​​ൻ​​ഡി​​ലെ അ​​ന്താ​​രാ​ഷ്‌​ട്ര, ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ആ​​രാ​​ധ​​ക​​നെ വി​​ല​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

വി​​ല​​ക്ക് ലം​​ഘി​​ച്ചാ​​ൽ ആ​​രാ​​ധ​​ക​​ൻ പൊ​​ലീ​​സ് ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും ന്യൂ​​സി​​ല​​ൻ​​ഡ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് വ​​ക്താ​​വ് അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഇം​​ഗ്ല​ണ്ട് x ന്യൂ​​സി​​ല​​ൻ​​ഡ് ആ​​ദ്യ ടെ​​സ്റ്റി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഓ​​ക്‌​ല​​ൻ​​ഡി​​ൽ നി​​ന്നു​​ള്ള ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ ആ​​രാ​​ധ​​ക​​നാ​​ണ് പ്ര​​തി എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ആ​​ർ​​ച്ച​​റു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് സി​​സി​​ടി​​വി പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പ്ര​​തി​​യെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

Related posts