104 കുട്ടികളെ ഹോമില്‍ കാണാനില്ല! കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം, പണപ്പിരിവ്; ജോസ് മാവേലിക്കെതിരേ കേസ്

തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി​യ​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് പി​രി​വും പ്ര​ചാ​ര​ണ​വും ന​ട​ത്തി​യെ​ന്നും കാ​ട്ടി സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് 74,76, ഐ​പി​സി 370 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​വിം​ഗ് എ​റ​ണാ​കു​ളം എ​സ്പി പി .​എ​ൻ. ഉ​ണ്ണി​രാ​ജ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ക​ഴി​ഞ്ഞ മാ​സം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡ​ൽ​ഹി, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ, ക​ർ​ണാ​ട​കം, ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന 104 കു​ട്ടി​ക​ളെ ഹോ​മി​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​വ​രെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, നാ​ലു​പേ​ർ പി​ന്നീ​ട് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​താ​യി ക​ണ്ടു. ഈ ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ബ്രോ​ഷ​ർ അ​ച്ച​ടി​ച്ച് പ​ണ​പ്പി​രി​വ് അ​ട​ക്കം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​ർ ക്രൈം​ബ്രാ​ഞ്ചി​ന് പ​രാ​തി ന​ൽ​കി​യ​ത്.

Related posts