സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരന്‍ പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും? അതും ഒരു വനിതാ കോളജില്‍; കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കേട്ടിരിക്കണം, ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവിന്റെ വൈറല്‍ വീഡിയോ

എറണാകുളം സെന്റ് തെരെസാസ് കോളജിലെ നൂറു കണക്കിന് പെണ്‍കുട്ടികളുടെ ഇടയില്‍ ആര്‍ത്തവത്തെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് എന്ന ചെറുപ്പക്കാരന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ജോസഫ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സെന്റ് തെരാസാസ് കോളജിലെ സ്റ്റെയ്ന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയില്‍ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി പെണ്‍കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിച്ചത്. സ്ത്രീകളെ പറ്റി മസാല കഥകള്‍ കേട്ടല്ല മനസിലാക്കേണ്ടതെന്നും കൗമാര പ്രായം മുതല്‍ സ്ത്രീകളെ സെക്‌സ് സിമ്പലായി കാണുന്നവര്‍ ഓരോ മക്കള്‍ക്കും അമ്മയുടെ പൊക്കിള്‍ കൊടിയുമായുളള ബന്ധം മറന്നു പോകരുതെന്നും ജോസഫ് ഓര്‍മ്മിപ്പിക്കുന്നു.

വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. ജോസഫിന്റെ ബറീഡ് തോട്ട്‌സ് എന്ന ആത്മകഥയും പ്രശസ്തമാണ്.

Related posts