സംഭവിച്ചുപോയി, ഇനി മക്കളുടെ ഒപ്പം പോകും! എഴുപതാം വയസില്‍ തോന്നിയത് ഏഴു വയസുകാരന്റെ ബുദ്ധി,ചരമവാര്‍ത്ത നല്കി മുങ്ങിയ ജോസഫിനെ കോടതിയില്‍ ഹാജരാക്കി

ത​ളി​പ്പ​റ​മ്പ്: “സം​ഭ​വി​ച്ചു​പോ​യി, എ​ഴു​പ​താം വ​യ​സി​ൽ തോ​ന്നി​യ​ത് ഏ​ഴു വ​യ​സു​കാ​ര​ന്‍റെ ബു​ദ്ധി​യാ​യി പോ​യി,‌ ഇ​നി മ​ക്ക​ളു​ടെ ഒ​പ്പം പോ​കു​ം’ – കു​റ്റി​ക്കോ​ൽ മേ​ലു​ക്കു​ന്നേ​ൽ ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ദി​ന​പ​ത്ര​ങ്ങ​ളി​ൽ സ്വ​ന്തം ച​ര​മ​വാ​ർ​ത്ത​യും പ​ര​സ്യ​വും ന​ൽ​കി മു​ങ്ങി​യ​ശേ​ഷം ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് പി​ടി​യി​ലാ​യ കു​റ്റി​ക്കോ​ൽ മേ​ലു​ക്കു​ന്നേ​ൽ ജോ​സ​ഫി​നെ ഇ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ത​ളി​പ്പ​റ​മ്പ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് നി​കേ​ഷ്‌ കു​മാ​ര്‍ മു​മ്പാ​കെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ജ​രാ​ക്കി​യ​ത്. മ​ജി​സ്‌​ട്രേ​റ്റ് നി​കേ​ഷ്‌ കു​മാ​ര്‍ ഇ​രി​ക്കൂ​റി​ൽ ഗ്രാ​മീ​ണ കോ​ട​തി​യു​ടെ സി​റ്റിം​ഗി​ലാ​യ​തി​നാ​ൽ ഇ​രി​ക്കൂ​റി​ലാ​ണ് ജോ​സ​ഫി​നെ ഹാ​ജ​രാ​ക്കി​യ​ത്.

കോ​ട്ട​യ​ത്തു​നി​ന്ന് ജോ​സ​ഫു​മാ​യി എ​എ​സ്‌​ഐ ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌ സം​ഘം ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലും എ​സ്‌​ഐ പി.​എ.​ബി​നു​മോ​ഹ​നും ജോ​സ​ഫി​നെ ചോ​ദ്യം ചെ​യ്തു. ജോ​സ​ഫി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ജോ​സ​ഫി​നെ കൂ​ട്ടി​കൊ​ണ്ടു​പോ​കു​വാ​ൻ ഭാ​ര്യ​യും മ​ക്ക​ളും ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

Related posts