ഇത് കൊടും ക്രൂരത! “ജോസഫി’നെതിരേ ഐഎംഎ

എം. ​പ​ദ്മ​കു​മാ​ർ- ജോ​ജൂ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ “ജോ​സ​ഫ്’ വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തെ കു​റി​ച്ചാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യ്ക്കെ​തി​രെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​സു​ൽ​ഫി നൂ​ഹ് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ചിത്രം ന​ൽ​കു​ന്ന​തെ​ന്നാ​ണ് നൂ​ഹ് ഫേ​സ്ബു​ക്കി​ൽ പങ്കുവച്ച് അഭിപ്രായത്തിൽ പറയുന്നത്. “ജോ​സ​ഫ് സി​നി​മ ക​ണ്ടു. ഇ​ത് കൊ​ടും ക്രൂ​ര​ത​യാ​ണ്. അ​വ​യ​വ​ദാ​നത്തിലൂടെ പു​തുജീ​വ​ൻ പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നി​ത്യരോ​ഗി​ക​ളേ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളേ​യും വെ​ട്ടിനു​റു​ക്കി പ​ച്ച​ക്ക് തി​ന്നു​ന്ന കൊ​ടും ക്രൂ​ര​ത​. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം നോ​ലി​സ്റ്റി​നും, സം​വി​ധാ​യ​ക​നും, ക​ഥാ​കൃ​ത്തി​നും, എ​നി​ക്കും, നി​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ​യാ​ണെ​ണ്’

അ​ശാ​സ്ത്രി​യ​ത മു​ഴ​ച്ചു നി​ൽ​ക്കു​ന്ന ഒ​രു ത​ട്ടി​പ്പ് സി​നി​മ​യെ​ന്നാ​ണ് ജോസഫിന് നൂ​ഹ് ന​ൽ​കു​ന്ന വി​ശേ​ഷ​ണം. മാ​ത്ര​മ​ല്ല, യാ​തൊ​രു അ​ർ​ഥവും സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്നി​ല്ലാ​ത്ത സി​നി​മ​യേ​ക്കാ​ൾ എ​ത്ര​യോ ഭേ​ദ​മാ​ണ് 500 വെ​ടി​യു​ണ്ട​ക​ൾ ഒ​റ്റ​യ്ക്ക് ത​ട്ടി​ക്ക​ള​യു​ന്ന ര​ജ​നീ​കാ​ന്തെ​ന്നും ഇ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​ല്ലാം സം​വി​ധാ​യ​ക​ൻ എം. ​പ​ദ്മ​കു​മാ​റും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. മ​ഞ്ഞുമ​ല​യു​ടെ അ​റ്റം മാ​ത്ര​മാ​ണ് ജോ​സ​ഫ്. അ​വ​യ​ദാ​ന രം​ഗ​ത്ത് തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളു​ണ്ട്. ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​ക്കെ​തി​രെ​യോ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യോ അ​ല്ല ​സി​നി​മ. സി​നി​മ​യെ​ന്ന നി​ല​യി​ൽ പ്ര​മേ​യ​ത്തി​ന് അ​തി​ഭാ​വു​ക​ത്വം ഉണ്ടാകാമെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

Related posts