ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശം കെ.​ടി ജ​ലീ​ലി​ന്റെ ചീ​ട്ടു കീ​റു​മോ ? ജ​ലീ​ലി​നെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഡ​ല്‍​ഹി കോ​ട​തി നി​ര്‍​ദേ​ശം…

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍.​എ​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം.

ഡ​ല്‍​ഹി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ് മ​ണി ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്.

കെ.​ടി ജ​ലീ​ലി​ന്റെ പ​രാ​മ​ര്‍​ശം ദേ​ശ​ദ്രോ​ഹ​വും, ഹി​ന്ദു-​മു​സ്ലീം വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സ​മാ​ന​മാ​യ കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് അ​ട​ക്ക​മു​ള്ള ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

ഡ​ല്‍​ഹി തി​ല​ക് മാ​ര്‍​ഗ് പോ​ലീ​സി​ലാ​ണ് ജി​എ​സ് മ​ണി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി മ​റ്റെ​ന്നാ​ള്‍ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കും.

Related posts

Leave a Comment