ഒ​രു​ മൂ​ടു കാ​ച്ചി​ലി​ന് തൂ​ക്കം 80 കി​ലോ! കൗ​തു​ക​മാ​യി ഭീ​മ​ൻ കാ​ച്ചി​ൽ; പ​റി​ച്ചെ​ടു​ത്ത​ത് മൂ​ന്നു പേ​ർ ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെട്ട്‌

നെ​ടും​ക​ണ്ടം: ഭീ​മ​ൻ കാ​ച്ചി​ൽ കൗ​തു​ക​മാ​കു​ന്നു. നെ​ടു​ങ്ക​ണ്ടം ത​ച്ചേ​ത്തു​പ​റ​ന്പി​ൽ ജ​യിം​സ്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഭീ​മ​ൻ ക​ച്ചി​ലു​ണ്ടാ​യ​ത്. ഒ​രു​ മൂ​ടു കാ​ച്ചി​ലി​ന് 80 കി​ലോ​യോ​ള​മാ​ണ് തൂ​ക്കം.

ക​ഴി​ഞ്ഞവ​ർ​ഷം ഇ​തേ സ​മ​യ​ത്താ​ണ് കാ​ച്ചി​ൽ ന​ട്ട​ത് . മൂ​ന്നു പേ​ർ ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് കാ​ച്ചി​ൽ പ​റി​ച്ചെ​ടു​ത്ത​ത്. പൂ​ർ​ണ​മാ​യും ജൈ​വ കൃ​ഷ രീ​തി​യാ​ണ് ജ​യിം​സ്കു​ട്ടി​യു​ടെ കൃ​ഷി.

ചേ​ന , ചേ​ന്പ് , വാ​ഴ ഇ​ഞ്ചി , തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ്പ്ര​ധാ​ന കൃ​ഷി​ക​ൾ . ഭീ​മ​ൻ​കാ​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment