തിരുവനന്തപുരം: കുത്തിയോട്ട വിവാദത്തിൽ ഡിജിപി ശ്രീലേഖയെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീലേഖയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പതിറ്റാണ്ടുകളായി ആറ്റുകാലിൽ കുത്തിയോട്ട ചടങ്ങ് നടക്കുന്നുണ്ട്. അത് ക്ഷേത്ര ആചാരമാണ്.
കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ കുത്തിയോട്ടം അടക്കമുള്ള ആചാരങ്ങളിൽ മാറ്റം ആലോചിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആചാരങ്ങളിൽ മാറ്റം വരുത്തിയ ചരിത്രവും കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.