പരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ല; അറസ്റ്റ് തീരുമാനിക്കേണ്ടത് പോലീസെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കന്യാസ്ത്രീകൾക്കല്ല, ആർക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാൻ അവകാശമില്ല. അക്കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരായ പരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ല. കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ലെ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും വിഷയം രാഷ്ട്രീയവത്കരിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

Related posts