ഉ​പ്പു​മ​ണ്ണി​ലെ ഭൂ​മി വിള്ളൽ: വി​ദ​ഗ്ധ​സം​ഘം 29ന് ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തിയേക്കും

മം​ഗ​ലം​ഡാം: ഡാ​മി​ന​ടു​ത്ത് ഉ​പ്പു​മ​ണ്ണി​ൽ കു​ന്നി​ൻ​ചെ​രി​വാ​യ ഭൂ​മി പി​ള​ർ​ന്ന് ഒ​ന്ന​ര​മാ​സ​മാ​യി ജ​ന​ങ്ങ​ൾ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ല്ക്കു​ന്പോ​ൾ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​ത് ഈ​മാ​സം 29ന് ​മാ​ത്രം.
തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ്റ്റ​ഡീ​സി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘ​മാ​ണ് 29ന് ​ഉ​പ്പു​മ​ണ്ണി​ൽ എ​ത്തു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള​ത്. തീ​യ​തി ഇ​നി​യും നീ​ണ്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും റ​വ​ന്യു അ​ധി​കൃ​ത​ർ​ക്കു​ണ്ട്.

ഈ​മാ​സം പ​ത്തി​നു​മു​ന്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു മു​ന്പ് പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​നു​മു​ന്പും പ​ല​ത​വ​ണ തീ​യ​തി​ക​ൾ മാ​റ്റി​യി​രു​ന്നു. സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്കി​യാ​ൽ മാ​ത്ര​മേ ഇ​തി​ലൂ​ടെ നി​രോ​ധി​ച്ചി​ട്ടു​ള്ള ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​കൂ.

പേ​മാ​രി​യു​ണ്ടാ​യ ക​ഴി​ഞ്ഞ​മാ​സം 17ന് ​രാ​വി​ലെ​യാ​ണ് ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന കു​ന്നി​ൻ​ചെ​രി​വാ​യ കൃ​ഷി​യി​ട​ത്തി​ൽ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ വ​ലി​യ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​തി​നൊ​പ്പം സ​മീ​പ​ത്തെ ജാ​നു വേ​ലാ​യു​ധ​ന്‍റെ വീ​ടി​നു വി​ള്ള​ലു​ണ്ടാ​യി ത​ക​ർ​ന്നു. ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.

റ​വ​ന്യൂ, ജി​ല്ലാ ജി​യോ​ള​ജി, പോ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​മേ​ധാ​വി​ക​ൾ സ്ഥ​ല​ത്തെ​ത്തി കു​ന്നി​നു താ​ഴെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മു​ള്ള ഇ​രു​പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളോ​ട് അ​ടി​യ​ന്തി​ര​മാ​യി മാ​റി താ​മ​സി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.ഇ​രു​ഭാ​ഗ​ത്തെ​യും വാ​ഹ​ന​ഗ​താ​ഗ​തം ബോ​ർ​ഡ് വ​ച്ച് പോ​ലീ​സ് നി​രോ​ധി​ച്ചു. ഇ​ത്ര​യും ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ടൗ​ണു​ക​ളി​ലെ​ത്താ​ൻ ഏ​റെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നു​വ​ല​യു​ക​യാ​ണ്.

കൃ​ഷി​യി​ട​ത്തി​ലെ വി​ള്ള​ലി​നൊ​പ്പം കു​ന്നി​ന​ടി​യി​ൽ​നി​ന്നും രൂ​പ​പ്പെ​ട്ട ഉ​റ​വ​യും ഇ​പ്പോ​ൾ വ​റ്റി. മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യി​ല്ലെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നും വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങാ​നും ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​ൻ അ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts