ഇനി രഘു വീട്ടിലിരിക്കട്ടെയെന്ന് മന്ത്രി; ക​രാ​റു​കാ​ര​നി​ൽ നി​ന്ന് കൈ​ക്കൂ​ലിവാങ്ങിയ ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയർക്ക് സ​സ്‌​പെ​ൻഷൻ

കാ​യം​കു​ളം: ക​രാ​റു​കാ​ര​നി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ അ​സി​സ്റ്റ​ന്റ് എ​ഞ്ചീ​നീ​യ​ർ​പി ര​ഘു​വി​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​നേ​ഷ്വ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​റ് ചെ​യ്തു.

കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം രോ​ഹി​ണി നി​ല​യ​ത്തി​ൽ പി .​ര​ഘു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​രാ​റു​കാ​ര​നി​ൽ നി​ന്നും 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൻ​റ്റെ പി​ടി​യി​ലാ​യ​ത് .

നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റെ നാ​ളാ​യി ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും, അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​റും വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ലെ ഫ​യ​ലു​ക​ളും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.​

കോ​ട്ട​യം റെ​യ്ഞ്ച് വി​ജി​ല​ൻ​സ് എ​സ്.​പി വി​നോ​ദ് കു​മാ​റി​ൻ​റ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി എ.​കെ. വി​ശ്വ​നാ​ഥ​ൻ, സി.​ഐ​മ​രാ​യ എ​ൻ. ബാ​ബു​ക്കു​ട്ട​ൻ, കെ.​വി. ബെ​ന്നി, ഋ​ഷി​കേ​ശ​ൻ നാ​യ​ർ,റി​ജു, റി​ജോ. പി. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment