മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​വും പാ​ഡി​യും കാണാനെത്തുന്നവർക്ക്  മറ്റൊരു വേദനയുള്ള കാഴ്ചയായി റോഡരുകിൽ ബി​ഇ​എ​ൻ 100 കാ​ര​വ​നും; പ്രളയത്തിൽ ഈ വാഹനം മുങ്ങിപ്പോയിരുന്നു

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഷൂ​ട്ടിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​രു​ന്ന കാ​ര​വ​ൻ വാ​ൻ റോ​ഡ​രി​കി​ൽ കി​ട​ന്ന് ന​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​പ്പോ​യ കാ​ര​വ​ൻ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം വാ​ഹ​നം ആ​ശു​പ​ത്രി ക​ട​വി​നു സ​മീ​പം റോ​ഡി​ൽ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്.

ക​ലാ​ഭ​വ​ൻ മ​ണി സി​നി​മാ​രം​ഗ​ത്ത് തി​ര​ക്കി​ലാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഷൂ​ട്ടിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​വാ​ഹ​നം ഒ​പ്പം കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഈ ​വാ​ഹ​ന​ത്തി​ലാ​ണ് മ​ണി വി​ശ്ര​മി​ച്ചി​രു​ന്ന​ത്. മ​ണി​യു​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടേ​തെ​ന്ന​തു​പോ​ലെ ഈ ​വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റും ബി​ഇ​എ​ൻ 100 ആ​ണ്. ഒ​രു താ​മ​സ​സ്ഥ​ല​ത്തി​നു വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഈ ​വാ​ഹ​ന​ത്തി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

മ​ണി​യു​ടെ മ​ര​ണ​ശേ​ഷം ഷൂ​ട്ടിം​ഗി​നു വേ​ണ്ടി സി​നി​മ​ക്കാ​ർ വാ​ഹ​നം കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ള​പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ ഈ ​വാ​ഹ​നം ഇ​തോ​ടെ ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​വും പാ​ഡി​യും മ​റ്റും കാ​ണാ​ൻ വ​രു​ന്ന ആ​രാ​ധ​ക​ർ ആ​ശു​പ​ത്രി ക​ട​വി​നു സ​മീ​പം റോ​ഡി​ൽ കി​ട​ന്ന് തു​രു​ന്പെ​ടു​ക്കു​ന്ന ഈ ​വാ​ഹ​നം വേ​ദ​ന​യോ​ടെ​യാ​ണ് ക​ണ്ടു​പോ​കു​ന്ന​ത്.

Related posts