നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ച്ച ശേഷം, കലാലയ രാഷ്ട്രീയം നിയമമാക്കാൻ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​യ​മ​മാ​ക്കാ​ൻ ഉ​ട​ൻ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന​ത്തി​നെ​തി​രേ എം. ​സ്വ​രാ​ജും വി.​ടി. ബ​ൽ​റാ​മും ന​ൽ​കി​യ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സർക്കാർ നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ക്കും. ഇ​തി​നു ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക‍​യെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

ക​ലാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ​ഠി​പ്പ് മു​ട​ക്ക്, മാ​ര്‍​ച്ച്, ഘ​രാ​വോ എ​ന്നി​വ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​ത്തു​ന്ന​ത് വി​ല​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ മാ​നേ​ജ്മെ​ന്‍റു​ക​ളും ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​ക​ളും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Related posts

Leave a Comment