കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ മാത്രം; വി​ല നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു; അധികം വാങ്ങിയാൽ നടപടിയെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി. 13 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ല നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്ന​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. ബി​ഐ​എ​സ് നി​ഷ്ക​ർ​ഷി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള കു​പ്പി​വെ​ള്ളം മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് വി​ൽ​ക്കാ​ൻ പാ​ടു​ള്ളൂ.

പ​ല​രും ഇ​ഷ്ട​മു​ള്ള വി​ല​യ്ക്ക് കു​പ്പി​വെ​ള്ളം വി​ൽ​ക്കു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് 13 രൂ​പ​യാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം വ​ന്ന​ത്. അ​ന​ധി​കൃ​ത കു​ടി​വെ​ള്ള പ്ലാ​ന്‍റു​ക​ളെ നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment