സ​ത്യ​സ​ന്ധ​ത​യ്ക്ക് പ​ത്ത​ര​മാ​റ്റ്..! വീ​ണു​കി​ട്ടി​യ 64,000 രൂ​പ​ ഉടമയ്ക്ക് നൽകി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യായ ശാദുലി മാതൃക യായി; കടന്നു കിട്ടിയ പണം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു

ത​ളി​പ്പ​റ​മ്പ്: ശാ​ദു​ലി​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പ​ത്ത​ര​മാ​റ്റ്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ന്നും വീ​ണു​കി​ട്ടി​യ 64,000 രൂ​പ​യാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ സ​ത്യ​സ​ന്ധ​ത കാ​ര​ണം ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കി​ട്ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഏ​ഴോം ഓ​ണ​പ്പ​റ​മ്പി​ലെ എ​ന്‍.ഷം​സു​ദ്ദീ​ന്‍റെ 64,000 രൂ​പ​യ​ട​ങ്ങി​യ പൊ​തി ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്.

പ്ലാ​സ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഹൈ​വേ​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യും എ​സ്ടി​യു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എം.​പി.​ശാ​ദു​ലി​ക്ക് പ​ണ​മ​ട​ങ്ങി​യ പൊ​തി ല​ഭി​ച്ച​ത്. പ​രി​സ​ര​ത്ത് അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഉ​ട​ന്‍ ത​ന്നെ ശാ​ദു​ലി പ​ണം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ല്‍​പ്പി​ച്ചു.

ഈ ​സ​മ​യം ത​ന്നെ പ​ണം ന​ഷ്ട​പ്പെ​ട്ട ഷം​സു​ദ്ദീ​നും പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി.സ്റ്റേ​ഷ​നി​ൽ​വ​ച്ച് ത​ന്നെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ശാ​ദു​ലി പ​ണം ഷം​സു​ദ്ദീ​ന് കൈ​മാ​റി.

Related posts